Headlines

ആലുവ എടത്തലയിൽ ചുഴലിക്കാറ്റ്; വാഹനങ്ങൾ തലകീഴായി മറിഞ്ഞു, മരങ്ങളും വൈദ്യുതി തൂണുകളും ഒടിഞ്ഞുവീണു

ആലുവ എടത്തലയിൽ വൻ ചുഴലിക്കാറ്റ്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കാറ്റ് വീശിയത്. ചുഴലിക്കാറ്റിൽ റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തല കീഴായി മറിഞ്ഞു. നിരവധി മരങ്ങളും വൈദ്യുതി തൂണുകളും ഒടിഞ്ഞുവീണു. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് അതിശക്തമായ മഴയാണ് ലഭിക്കുന്നത്. ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്‌

Read More

എന്റെ പൊന്നോ വേണ്ടേ വേണ്ട, ലഹരി ജീവിതം തകര്‍ക്കും, ആളിപ്പടരട്ടെ ബോധവത്ക്കരണത്തിന്റെ തീ; ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം

  ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം. ലഹരിമുക്തമായ അന്താരാഷ്ട്ര സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭ ഈ ദിനാചരണത്തിന് തുടക്കം കുറിച്ചത്. കേരളത്തില്‍ മയക്കുമരുന്ന മാഫിയകള്‍ക്കെതിരെ ‘ഓപ്പറേഷന്‍ തൂഫാന്‍- ദ നാര്‍ക്കോ ഹണ്ട് ‘ തുടരുമ്പോഴാണ് ഈ വര്‍ഷത്തെ മയക്കുമരുന്ന് വിരുദ്ധദിനം ആചരിക്കുന്നത്. (international day against drugs june 26)     ലഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തികളുടെ ആരോഗ്യത്തെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തിന്റെ സുരക്ഷിതത്വത്തെയും സാമ്പത്തിക ഭദ്രതയെയും വരെ തകിടം മറിക്കുന്നു. കുട്ടികളിലും കൗമാരക്കാരിലും വര്‍ദ്ധിച്ചുവരുന്ന ലഹരി…

Read More

ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ചു; വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ കുട്ടിയാണ് ചികിത്സ തേടിയത്. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശികളായ സുന്ദരൻ-റീന ദമ്പതികളുടെ മകനും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ അഭിഷേകിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഷക്കായ കഴിച്ചതിനെ തുടർന്ന് അഭിഷേകിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ചുണ്ടും ശരീരഭാഗങ്ങളും തടിച്ചുവീർക്കുകയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വീടിനു സമീപത്തെ പറമ്പിൽ നിന്ന് ഞാവൽപഴം…

Read More

വാക്‌സിനെടുക്കുന്നവരും എടുക്കാന്‍ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കന്‍ കഴിക്കാന്‍ പാടില്ലെന്ന വ്യാജസന്ദേശത്തിനെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ്

  തിരുവനന്തപുരം: വാക്‌സിനെടുക്കുന്നവരും എടുക്കാന്‍ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കന്‍ കഴിക്കാന്‍ പാടില്ലെന്ന വ്യാജസന്ദേശത്തിനെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ്. ചിക്കന്‍ കഴിച്ച രണ്ടുപേര്‍ മരിച്ചു. കാറ്ററിംഗുകാര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുത് എന്നാണ് വ്യാജ ശബ്ദ സന്ദേശം. ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ ഡയറക്ടര്‍ ഗംഗാദത്തന്‍ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്ദ സന്ദേശം. എല്ലാ ആശാവര്‍ക്കര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയര്‍ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് ശബ്ദ സന്ദേശം തുടങ്ങുന്നത്. എന്നാലിത് തെറ്റാണെന്നും, പിന്നിലാരെന്ന് കണ്ടെത്തി പകർച്ചവ്യാധി നിരോധനനിയമപ്രകാരം കേസെടുക്കുമെന്നും…

Read More

നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്: അറസ്റ്റിലായി 30 ദിവസത്തിനുള്ളിൽ പ്രതിക്ക് ജീവപര്യന്തം

ഗുജറാത്തിൽ നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. കേസിൽ അറസ്റ്റിലായി 30 ദിവസത്തിനുള്ളിലാണ് ശിക്ഷാവിധിയുണ്ടായിരിക്കുന്നത്. പ്രതി അജയ് നിഷാദിന് മരണം വരെയാണ് തടവുശിക്ഷ യുപി സ്വദേശിയായ ഇയാൾ ഒക്ടോബർ 13നാണ് അറസ്റ്റിലായത്. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് ഇയാൾ. ഒക്ടോബർ 12നാണ് നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.

Read More

‘വനിതാ സംവരണത്തിന്റെ മറവില്‍ രാജ്യത്തെ ഭരണം എല്ലാ കാലത്തും നിലനിര്‍ത്താനാണ് BJP വ്യാമോഹിക്കുന്നത്’; കെസി വേണുഗോപാല്‍

വനിതാ സംവരണത്തിന്റെ മറവില്‍ രാജ്യത്തെ ഭരണം എല്ലാ കാലത്തും നിലനിര്‍ത്താനാണ് ബിജെപി വ്യാമോഹിക്കുന്നതെന്ന് എഐസിസി ജനറൽ‌ സെക്രട്ടറി കെ സി വേണുഗോപാൽ. വനിതാ സംവരണത്തെ എതിര്‍ക്കുന്നില്ല. പിന്തുണക്കാന്‍ തയാറാണ്. എന്നാല്‍ ബിജെപിയുടെ ലക്ഷ്യം മറ്റൊന്നാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. വനിതാ സംവരണ ബില്‍ 2023ല്‍ പാസാക്കിയപ്പോള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. അന്ന് നടപ്പിലാക്കിയില്ലെന്ന് അദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ മലക്കം മറിഞ്ഞു. കൃത്യമായ അജണ്ടയോടെയാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണ് ചെയ്യുന്നത്. കേന്ദ്ര…

Read More

മലയാളം പഠിക്കാത്തവർക്ക് സർക്കാർ സർവീസിൽ മലയാളം അഭിരുചി പരീക്ഷ നിർബന്ധമാക്കും: മുഖ്യമന്ത്രി

  തിരുവനന്തപുരം: പത്താം ക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവർ സർക്കാർ സർവീസിന്റെ ഭാഗമായാൽ നിരീക്ഷണ കാലാവധി പൂർത്തിയാകുംമുൻപ് മലയാളം അഭിരുചി പരീക്ഷ പാസാകണമെന്നു വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതി അവസാന ഘട്ടത്തിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മലയാണ്മ എന്ന പേരിൽ മലയാളം മിഷൻ സംഘടിപ്പിച്ച ലോക മാതൃഭാഷാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരെ ഭാഷാ അവബോധമുള്ളവരാക്കിയും ഭാഷാ അഭിരുചിയുള്ളവരെ സർക്കാർ സർവീസിന്റെ ഭാഗമാക്കിയും സിവിൽ സർവീസിനെ മാതൃഭാഷാ കേന്ദ്രകീതൃമാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഈ…

Read More

പോക്‌സോ കേസ്: നമ്പർ 18 ഹോട്ടലുടമ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

  പോക്‌സോ കേസിൽ കൊച്ചി നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ട് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. റോയി വയലാട്ട്, സൈജു തങ്കച്ചൻ അടക്കമുള്ള പ്രതികളാണ് മുൻകൂർ ജാമ്യഹർജി നൽകിയത്. കഴിഞ്ഞാഴ്ചയാണ് റോയി വയലാട്ടിനും സുഹൃത്തുക്കൾക്കുമെതിരെ പീഡന പരാതിയുമായി അമ്മയും 17കാരിയായ മകളും പോലീസിൽ പരാതി നൽകിയത് 2021 ഒക്ടോബർ 20ന് ഹോട്ടലിൽ വെച്ച് റോയിയും സുഹൃത്തുക്കളും അമ്മയെയും മകളെയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. പരാതിയിൽ റോയി, സൈജു, അഞ്ജലി എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. പ്രതികളിലൊരാളായ…

Read More

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ആറ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്. ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. മധ്യ തെക്കൻ കേരളത്തിലാണ് മഴ ശക്തി പ്രാപിക്കുക.ബംഗാൾ കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചതും അറബിക്കടലിലെ ന്യൂനമർദ്ദ പാത്തിയും കാലവർഷത്തെ സ്വാധീനിക്കുമെന്നും സൂചനയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ്…

Read More

മമ്പറം ദിവാകരനെതിരെ ആക്രമണം; അഞ്ച് പേർക്കെതിരെ കേസെടുത്തു

  കോൺഗ്രസിൽ നിന്ന് പുറത്താക്കിയ മമ്പറം ദിവാകരനെതിരെ ആക്രമണം. ബുധനാഴ്ച വൈകുന്നേരം തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വിതരണത്തിനിടെ കസേര കൊണ്ട് അടിച്ചതായാണ് പരാതി. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെ അഞ്ചാം നിലയിലുള്ള മമ്പറം ദിവാകന്റെ മുറിയിൽ വെച്ചാണ് ആക്രമണമുണ്ടായത്. തിരിച്ചറിയൽ കാർഡ് വാങ്ങാൻ വന്ന അഞ്ച് പേരാണ് മമ്പറം ദിവാകരനെ ആക്രമിച്ചത്. സാജിദ്, ഫൈസൽ, സന്ദീപ് തുടങ്ങിയ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്. ഇവർ കോൺഗ്രസുകാരാണെന്നാണ് സൂചന കെ സുധാകരനെ നിരന്തരം വിമർശിച്ചതിനെ…

Read More