‘വനിതാ സംവരണത്തിന്റെ മറവില്‍ രാജ്യത്തെ ഭരണം എല്ലാ കാലത്തും നിലനിര്‍ത്താനാണ് BJP വ്യാമോഹിക്കുന്നത്’; കെസി വേണുഗോപാല്‍

വനിതാ സംവരണത്തിന്റെ മറവില്‍ രാജ്യത്തെ ഭരണം എല്ലാ കാലത്തും നിലനിര്‍ത്താനാണ് ബിജെപി വ്യാമോഹിക്കുന്നതെന്ന് എഐസിസി ജനറൽ‌ സെക്രട്ടറി കെ സി വേണുഗോപാൽ. വനിതാ സംവരണത്തെ എതിര്‍ക്കുന്നില്ല. പിന്തുണക്കാന്‍ തയാറാണ്. എന്നാല്‍ ബിജെപിയുടെ ലക്ഷ്യം മറ്റൊന്നാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. വനിതാ സംവരണ ബില്‍ 2023ല്‍ പാസാക്കിയപ്പോള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. അന്ന് നടപ്പിലാക്കിയില്ലെന്ന് അദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാര്‍ മലക്കം മറിഞ്ഞു. കൃത്യമായ അജണ്ടയോടെയാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണ് ചെയ്യുന്നത്. കേന്ദ്ര ഏജന്‍സികളെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും ഉപയോഗിച്ച് കശാപ്പ് ചെയ്തുവെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ബില്ലില്‍ ഒരു പ്രൊവിഷനും പ്രഖ്യാപനം മറ്റൊന്നാണെന്നും അദേഹം പറഞ്ഞു. ചതിക്കുഴികളുടെ ബില്ലാണ് അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഒരിക്കലും പാസാക്കാന്‍ അനുവദിക്കില്ല. ഡിലിമിറ്റേഷന്‍ ബില്ലില്‍ വോട്ട് ആവശ്യപ്പെടും. ശക്തമായി എതിര്‍ക്കുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.രാജ്യത്തിന്റെ അന്തസത്തെ ബാധിക്കുന്ന വിഷയമാണിതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിലും അദേഹം പറഞ്ഞു. സോഷ്യൽ‌ മീഡിയയിലെ ചർച്ചകളല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്. നാലാം തീയതി ഫലം വരട്ടെ. ഫലം വരുന്നതുവരെ എല്ലാവരും കാത്തിരിക്കുക. കോൺഗ്രസ് നേതൃത്വം ഉചിതമായ തീരുമാനം എല്ലാവരും കൂടിയിരുന്ന് ആലോചിക്കുമെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കി. പരസ്യ വിവാദങ്ങളിലേക്ക് പോകേണ്ടതില്ല. ജനങ്ങൾ കോൺഗ്രസിന് അനുകൂലായി വിധിയെഴുതിയിട്ടുണ്ടെന്നാണ് വിശ്വാസമെന്നും അതിലുറച്ച് മുന്നോട്ടുപോകുമെന്നും അദേഹം കൂട്ടിച്ചേർത്തു.