‘ബില്ലിനെ പരാജയപ്പെടുത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തം’: പ്രതിപക്ഷയോഗത്തിൽ TMC- കോൺഗ്രസ് തർക്കം
വനിതാ സംവരണ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട പ്രതിപക്ഷയോഗത്തിൽ തൃണമൂൽ കോൺഗ്രസ് – കോൺഗ്രസ് തർക്കം. എല്ലാ തൃണമൂൾ കോൺഗ്രസ് എംപിമാരും ലോക്സഭയിൽ എത്തില്ലെന്ന് ടിഎംസി നേതാവ് സാഗരിക ഘോഷ് എംപി പറഞ്ഞതോടെയാണ് തർക്കമുണ്ടായത്. എംപിമാർ വരാത്തത് ബിജെപിയെ സഹായിക്കുന്നതു പോലെയാകുമെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ബില്ലിനെ പരാജയപ്പെടുത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് പ്രതിപക്ഷയോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. മമതയോടു സംസാരിക്കാൻ ഉദ്ദവ് താക്കറയോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കുന്ന സാഹചര്യത്തിൽ ചില എംപിമാർക്ക്…
