രാജു നാരായണ സ്വാമിക്ക് പാർലമെന്ററികാര്യ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമനം

അഡീഷണൽ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമിയെ സർവീസിൽ തിരിച്ചെടുത്തു. പാർലമെന്ററികാര്യ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് നിയമനം. അനധികൃത അവധിയിലെന്ന് ചൂണ്ടിക്കാട്ടി രാജു നാരായണ സ്വാമിയെ പുറത്താക്കാൻ സർക്കാർ നടപടി ആരംഭിച്ചിരുന്നു ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച രാജു നാരായണ സ്വാമി കോടതിവിധിയുടെ ബലത്തിലാണ് സർവീസിലേക്ക് തിരികെയെത്തുന്നത്. നാളികേര വികസന ബോർഡിന്റെ ചെയർമാനായിരുന്ന രാജുനാരായണ സ്വാമിയെ 2019 മാർച്ച് 7ന് കേന്ദ്രസർക്കാർ നീക്കിയിരുന്നു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാനായിരുന്നു നിർദേശം. എന്നാൽ രാജുനാരായണ സ്വാമി സർക്കാരിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല

Read More

സുൽത്താൻ ബത്തേരിയെ കണ്ടയ്മെന്റ് സോണിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യപെട്ട് ഒരു വിഭാഗം വ്യാപാരികൾ പ്രഖ്യാപിച്ച ഹർത്താൽ വ്യാപാരികളോടും പൊതു സമൂഹത്തോടും ഉള്ള ദ്രോഹമാണ് വ്യാപാര വ്യവസായി സമിതി കുറ്റപ്പെടുത്തി

സുൽത്താൻ ബത്തേരിയെ കണ്ടയ്മെന്റ് സോണിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യപെട്ട് ഒരു വിഭാഗം വ്യാപാരികൾ പ്രഖ്യാപിച്ച ഹർത്താൽ വ്യാപാരികളോടും പൊതു സമൂഹത്തോടും ഉള്ള ദ്രോഹമാണ് വ്യാപാര വ്യവസായി സമിതി. കോവിഡിനെതിരെ ഒരു നാടാകെ പെരുതുമ്പോൾ ഇത്തരം കാര്യങ്ങളിൽ ജില്ലാ ഭരണകൂടവും, നഗരസഭാ അധികാരികളുമായി ചർച്ച നടത്തി വ്യപാരികളുടെ ആശങ്ക പരിഹരിക്കുന്നതിന് പകരം ഇത്തരം ജനദ്രോഹപരമായ തീരുമാനങ്ങൾ ജനങ്ങളെയും വ്യാപാരികളെയും കൂടുതൽ ബുദ്ധിമുട്ടിലാക്കുകയെ ഉള്ളു . വ്യാപാരി വ്യവസായി സമിതി യൂണിറ്റ് നേതാക്കാൾ നഗരസഭാ അധികൃതരുമായി ഇന്ന് ചർച്ച നടത്തുകയും…

Read More

സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ കിറ്റ് വിതരണം ഡിസംബര്‍ 3 മുതല്‍: ഇക്കുറി 11 ഇനം

തിരുവനന്തപുരം: കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ക്രിസ്മസ് കിറ്റ് ഡിസംബര്‍ 3 മുതല്‍ വിതരണം ചെയ്യും. 11 ഇനമാണ് കിറ്റിലുണ്ടാവുക. കടല- 500 ഗ്രാം, പഞ്ചസാര 500 ഗ്രാം, നുറുക്ക് ഗോതമ്പ്- ഒരു കിലോ, വെളിച്ചെണ്ണ- അര ലിറ്റര്‍, മുളകുപൊടി- 250 ഗ്രാം, ചെറുപയര്‍- 500 ഗ്രാം, തുവരപ്പരിപ്പ്- 250 ഗ്രാം, തേയില- 250 ഗ്രാം, ഉഴുന്ന്- 500 ഗ്രാം, ഖദര്‍ മാസ്‌ക്- രണ്ട്, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ് ക്രിസ്മസ് കിറ്റ്….

Read More

തിരുവനന്തപുരത്ത് ഇന്ന് സമ്പർക്കത്തിലൂടെ 152 പേർക്ക് രോഗബാധ; ഇന്ന് മുതൽ തീരപ്രദേശത്ത് ലോക്ക് ഡൗൺ

തലസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്നും വൻ വർധനവ്. 173 പേർക്കാണ് ഇന്ന് തിരുവനന്തപുരം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 152 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ നാല് പേരുടെ ഉറവിടം വ്യക്തമല്ല സമൂഹവ്യാപനം നടന്ന പുല്ലുവിള, പൂന്തുറ പ്രദേശങ്ങളിൽ പോലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പുകൾ 24 മണിക്കൂറും നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്. സമ്പർക്കത്തിലൂടെ കൂടുതൽ രോഗികളുണ്ടാകാതിരിക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കുന്നു. പ്രദേശവാസികൾക്ക് കൂടുതൽ ബോധവത്കരണം നടത്താൻ ആരോഗ്യ പ്രവർത്തകരും…

Read More

പാലിയേക്കര ടോൾ പ്ലാസയിലെ 11 ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

പാലിയേക്കര ടോൾ പ്ലാസയിൽ ഇന്ന് നടത്തിയ പരിശോധനയിൽ 11 ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ആറ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവരോടും സമ്പർക്കത്തിൽ വന്നവരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ടോൾ പ്ലാസ അടച്ചിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രവർത്തകർ ഇന്ന് ടോൾ പിരിക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്തു  

Read More

അമൃതകീർത്തി പുരസ്‌ക്കാരം പി ആർ നാഥന്

മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വർഷത്തെ അമൃതകീർത്തി പുരസ്‌കാരത്തിന് പ്രശസ്ത നോവലിസ്റ്റും കഥാകാരനും തിരക്കഥാകൃത്തും പ്രഭാഷകനുമായ പി ആർ നാഥൻ അർഹനായി. 1,23,456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്ത സരസ്വതീ ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, നാടകകൃത്ത്, ചെറുകഥാകൃത്ത്, യാത്രാവിവരണ എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനാണ് പി ആർ നാഥൻ. മാതാ അമൃതാനന്ദമയി ദേവിയുടെ എഴുപത്തിരണ്ടാം പിറന്നാൾ ദിനമായ സെപ്തംബർ 27ന് കൊല്ലം അമൃതപുരി അമൃതവിശ്വവിദ്യാപീഠം ക്യാംപസിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം…

Read More

സിബിഐ അഞ്ചാം പതിപ്പ് ഉടൻ ആരംഭിക്കും; ചിത്രത്തിൽ മെഗാസ്റ്റാറിനൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് സേതുരാമയ്യര്‍ സിബിഐ യുടെ അഞ്ചാം പതിപ്പിനായി കാത്തിരിക്കുന്നത്. മമ്മൂട്ടി എസ് എൻ സ്വമി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിനായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ സിനിമയുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് അതിയായ താൽപര്യമാണ്. ഇപ്പോഴിത ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. 1988 ൽ പുറത്ത് ഇറങ്ങിയ ഒരു സിബിഐ ഡയറി കുറിപ്പിലൂടെയാണ് സിബിഐ സീരീസ് ആരംഭിക്കുന്നത്. ഈ ചിത്രം വൻ വിജയമായിരുന്നു….

Read More

കണ്ടെയ്‌നര്‍ ലോറി ഇടിച്ച് വാട്ടര്‍ അതോറിറ്റിയുടെ സുല്‍ത്താന്‍ ബത്തേരി- നൂല്‍പ്പുഴ കുടിവെള്ളപദ്ധതിയുടെ മെയ്ന്‍ പൈപ്പ് പൊട്ടി

കണ്ടെയ്‌നര്‍ ലോറി ഇടിച്ച് വാട്ടര്‍ അതോറിറ്റിയുടെ മെയ്ന്‍ പൈപ്പ് പൊട്ടി നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി ഇടിച്ച് വാട്ടര്‍ അതോറിറ്റിയുടെ മെയ്ന്‍പൈപ്പ് പൊട്ടി. കല്ലൂര്‍ 67ല്‍ പാലത്തിന് മുകളിലൂടെ കടന്നുപോകുന്ന സുല്‍ത്താന്‍ ബത്തേരി- നൂല്‍പ്പുഴ കുടിവെള്ളപദ്ധതിയുടെ മുഖ്യ പൈപ്പാണ് പൊട്ടിയത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. മൈസൂര്‍ ഭാഗത്തുനിന്നും വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറി പാലത്തിനുസമീപം വെച്ച് ബ്രേക്ക് ജാമായി നിയന്ത്രണംവിട്ട് ഇടിച്ചാണ് പൈപ്പ് പൊട്ടിയത്. തുടര്‍ന്ന് പാലത്തിന് കുറുകെയായ കണ്ടെയ്‌നര്‍ ലോറി ക്രെയിനെത്തിയാണ് മാറ്റിയത്. അപകടത്തില്‍…

Read More

ഔദ്യോഗിക പദവിയും ഓഫീസും ദുരുപയോഗം ചെയ്തു; എപ്സ്റ്റീന്‍ ഫയല്‍ വിവാദത്തിനിടെ ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ അറസ്റ്റില്‍

ബ്രിട്ടീഷ് രാജകുടുംബാംഗവും ചാള്‍സ് രാജാവിന്റെ സഹോദരനുമായ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ അറസ്റ്റില്‍. ഔദ്യോഗിക പദവിയും ഓഫീസും ദുരുപയോഗം ചെയ്‌തെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് കൈമാറിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് അറസ്റ്റ്. (Andrew Mountbatten arrested)66ാം പിറന്നാള്‍ ദിനത്തിലാണ് സാന്‍ഡ്രിംഗ് ഹാം എസ്റ്റേറ്റിലെ വസതിയില്‍ നിന്ന് പൊലീസ് ആന്‍ഡ്രൂ വിന്‍ഡ്‌സറിനെ അറസ്റ്റ് ചെയ്തത്. ആന്‍ഡ്രൂവിന്റെ പേര് പരാമര്‍ശിക്കാതെയാണ് പൊലീസ് അറസ്റ്റ് വിവരം പുറത്തുവിട്ടത്.കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള…

Read More

കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം

ബ്രിട്ടനിൽ നിന്ന് രാജ്യത്ത് എത്തിയവരിൽ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശ. കൊവിഡിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ കണ്ടെത്തിയിരുന്നു. അതിവേഗം പടരുന്നതാണ് പുതിയ വകഭേദം. സെപ്റ്റംബർ മുതലാണ് ബ്രിട്ടനിൽ അതിവേഗ കൊവിഡ് വൈറസ് വ്യാപിക്കാൻ തുടങ്ങിയത്. പുതിയ വകഭേദം ഇന്ത്യയിലും എത്തിയിരിക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇക്കാര്യം ആരോഗ്യമന്ത്രാലയം തള്ളിയിട്ടുണ്ട്. എങ്കിലും ജാഗ്രത പാലിക്കാനാണ് സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം ഡൽഹി, കൊൽക്കത്ത, പഞ്ചാബ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നായി ബ്രിട്ടനിൽ നിന്നെത്തിയ 20…

Read More