ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കൊവിഡിന്റെ പുതിയ വകഭേദം പകരുന്നു; പകർച്ചശേഷി കൂടുതൽ

കൊവിഡിന്റെ പുതിയ ഉപ വകഭേദമായ ബി 2  ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ പകരുന്നതായി ഗവേഷകർ. ഒമിക്രോണിന്റെ ആദ്യ രൂപത്തേക്കാൾ പകർച്ചശേഷി കൂടിയതാണ് പുതിയ വൈറസ് എന്നും ഗവേഷകർ പറയുന്നു. അതേസമയം യൂറോപ്പിൽ നിലവിലെ ഒമിക്രോൺ തരംഗത്തോടെ കൊവിഡിന്റെ രൂക്ഷത അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു

മാർച്ചോടെ യൂറോപ്പിലെ 60 ശതമാനം ആളുകളും രോഗികളാകും. എല്ലാവരും വാക്‌സിൻ എടുത്തവരോ രോഗം വന്നുപോയവരോ ആകുന്നതോടെ വ്യാപനം ഇല്ലാതാകുമെന്നും ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ ഡയറക്ടർ ഹാൻസ് ക്ലോഗ് പറഞ്ഞു.

ഇന്ത്യയിലും പ്രധാന നഗരങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ട്. ഡൽഹിയിൽ പ്രതിദിന കേസുകൾ പതിനായിരത്തിൽ താഴെ എത്തി. മുംബൈയിലും കൊൽക്കത്തയിലും മൂവായിരത്തിൽ കുറവാണ് രോഗികൾ.