ഒമിക്രോൺ രാജ്യത്തെ കൂടുതൽ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ മൂന്നാം ഡോസ് വാക്‌സിനും കുട്ടികളുടെ വാക്‌സിനേഷനും സംബന്ധിച്ച് വിദഗ്ധ സമിതി യോഗം ചർച്ച ചെയ്യും. മിക്ക സംസ്ഥാനങ്ങളും ഈ ആവശ്യമുന്നയിച്ചിട്ടുണ്ട്. വിദഗ്ധ സമിതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാകും കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക
ഡൽഹിയിലും രാജസ്ഥാനിലുമായി പത്ത് പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്നലെ ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ജനിതക ശ്രേണി പരിശോധന പൂർത്തിയാക്കിയ കൂടുതൽ പേരുടെ ഫലം ഇന്ന് പുറത്തുവരും.
മുംബൈയിൽ ഒമിക്രോൺ സംശയിക്കുന്നവരുടെ എണ്ണം 25 ആയി. ഇതിൽ 19 പേർ വിദേശത്ത് നിന്ന് വന്നവരാണ്. ആറ് പേർ ഇവരമായി സമ്പർക്കമുള്ളവരാണ്. ജയ്പൂരിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.