ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കാൻ പാടില്ലെന്നാണ് ആയുർവേദം പറയുന്നത്. ഇക്കൂട്ടത്തിലൊന്നാണ് പാലും പഴവും. ഇവയിൽ രണ്ടിലും നിറയെ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും ഒരുമിച്ചു കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. പാലിനൊപ്പം വാഴപ്പഴം കഴിക്കരുതെന്ന് പറയുന്നതിന്റെ കാരണം നോക്കാം,
ആയുർവേദത്തിൽ പറയുന്നതിനുസരിച്ച്, വ്യത്യസ്ത രുചി, ഊർജം, ദഹനാനന്തര ഫലങ്ങൾ എന്നിവയുള്ള രണ്ടോ അതിലധികമോ ഭക്ഷണങ്ങൾ സംയോജിപ്പിക്കുമ്പോൾ അഗ്നി അമിതമായേക്കാം. ഈ ഭക്ഷണങ്ങൾ പ്രത്യേകം കഴിക്കുമ്പോൾ അഗ്നിയെ ഉത്തേജിപ്പിക്കുകയും വേഗത്തിൽ ദഹിപ്പിക്കുകയും ചെയ്യും.
പാലുൽപ്പന്നങ്ങളും വാഴപ്പഴവും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിൽ വിഷവസ്തുക്കളെ ഉത്പാദിപ്പിക്കാനും ജലദോഷം, ചുമ, അലർജി എന്നിവയ്ക്ക് കാരണമാകും. ഈ രണ്ട് ഭക്ഷണങ്ങൾക്കും മധുരവും കൂളിങ് എനർജിയും ഉണ്ടെങ്കിലും, അവയുടെ ദഹനരീതി വളരെ വ്യത്യസ്തമാണ്. പാലുൽപ്പന്നങ്ങൾ മധുരമുള്ളപ്പോൾ വാഴപ്പഴം പുളിച്ചതാണ്. ഇത് ദഹനവ്യവസ്ഥയെ ആശയക്കുഴപ്പത്തിലാക്കുകയും വിഷവസ്തുക്കൾ, അലർജികൾ, മറ്റ് അസന്തുലിതാവസ്ഥ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.
പാലുൽപ്പന്നങ്ങളും പുളിയുള്ള ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കാൻ പാടില്ല. പാൽ ഉൽപ്പന്നങ്ങൾക്ക് ദഹനത്തിനു കൂടുതൽ സമയം ആവശ്യമാണ്. മാത്രമല്ല, പുളിയുള്ള ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ ആവശ്യമായ ആമാശയത്തിലെ ആസിഡ് പാലുൽപ്പന്നങ്ങളെ തൈരാക്കി മാറ്റുന്നു, അതിനാലാണ് പുളിച്ച ഭക്ഷണങ്ങൾക്കൊപ്പം പാലുൽപ്പന്നങ്ങൾ കഴിക്കരുതെന്ന് ആയുർവേദം ഉപദേശിക്കുന്നതെന്ന് ഷൊണാലി സബ്ഹേർവാൾ പറയുന്നു.