Wayanad
ഹോട്ടൽ അസോസിയേഷൻ മുൻ വയനാട് ജില്ലാ പ്രസിഡണ്ട് സുൽത്താൻ ബത്തേരി പുതുക്കുടി പി.കെ.ദാമു (79) അന്തരിച്ചു
ഹോട്ടൽ അസോസിയേഷൻ മുൻ ജില്ലാ പ്രസിഡണ്ട്സുൽത്താൻ ബത്തേരി പുതുക്കുടി പി.കെ.ദാമു (79) അന്തരിച്ചു. ഭാര്യ:സലീല മക്കൾ: ഷിംജിത്ത്, സോജി, ശ്യാംജിത്ത് മരുമക്കൾ: സന്ദീപ്, അശ്വതി, അഞ്ജന
വയനാട് ജില്ലയില്‍ 590 പേര്‍ക്ക് കൂടി കോവിഡ്;133 പേര്‍ക്ക് രോഗമുക്തി
വയനാട് ജില്ലയില്‍ ഇന്ന് (20.04.21) 590 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 133 പേര്‍ രോഗമുക്തി നേടി. 582 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 32910 ആയി. 28859 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3341 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 3060 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* കല്‍പ്പറ്റ 46, അമ്പലവയല്‍…
ചീരവയലിലെ വൈദ്യുതി പ്രശ്‌നത്തിന് പരിഹാരം: കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്ക് അഭിനന്ദനം
പനമരം പഞ്ചായത്ത് ഏഴാംവാര്‍ഡിലെ ചീരവയല്‍ പ്രദേശത്തെ വൈദ്യുതി പ്രശ്‌നം പരിഹരിക്കാന്‍ സത്വര നടപടി സ്വീകരിച്ച കെ.എസ്.ഇ.ബി. പനമരം ഓഫീസ് ജീവനക്കാരെ പ്രദേശവാസികള്‍ അഭിനന്ദിച്ചു. ആവശ്യത്തിന് പോസ്റ്റുകള്‍ സ്ഥാപിച്ചും താഴ്ന്നു കിടക്കുന്ന ലൈനുകള്‍ ഉയര്‍ത്തിയുമാണ് വൈദ്യുതി വിതരണം സുഗമമാക്കിയത്. ഈ പ്രദേശത്തെ വൈദ്യുതി ലൈനുകള്‍ താഴ്ന്നാണ് കിടന്നിരുന്നത്. തന്‍മൂലം തോട്ടങ്ങളില്‍ പണിയെടുക്കാന്‍ ആളുകള്‍ ഭയന്നിരുന്നു. വിവരമറിഞ്ഞ് പനമരം കെ.എസ്.ഇ.ബി. ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പുതിയ പോസ്റ്റുകള്‍ സ്ഥാപിച്ചും ലൈന്‍ വലിച്ചും ഇന്നലെ വൈകീട്ടാണ് ചീരവയല്‍കുന്നിലെ…
നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ* കമ്പളക്കാട് ടൗണ്‍, കെല്‍ട്രോണ്‍ വളവ്, കൊഴിഞ്ഞങ്ങാട്, പള്ളിക്കുന്ന്, ഏചോം, മുക്രാമൂല, വിളമ്പുകണ്ടം, മലങ്കര, നാരങ്ങാമൂല ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ സെക്ഷനിലെ പതിനാറാംമൈല്‍, പൊലീസ് സ്റ്റേഷന്‍ ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ സെക്ഷനിലെ ശാന്തി നഗര്‍, കുണ്ടിലങ്ങാടി, ടീച്ചര്‍മുക്ക്,…
വയനാട് ജില്ലയില്‍ 388 പേര്‍ക്ക് കൂടി കോവിഡ്;75 പേര്‍ക്ക് രോഗമുക്തി
വയനാട് ജില്ലയില്‍ ഇന്ന് (19.04.21) 388 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 75 പേര്‍ രോഗമുക്തി നേടി. 382 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 32320 ആയി. 28726 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3086 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2823 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* സുല്‍ത്താന്‍ ബത്തേരി, വെള്ളമുണ്ട…
ടീം മിഷൻ സുൽത്താൻ ബത്തേരി, വിക്ടറി ഹോസ്പിറ്റൽ, വിനായക ഹോസ്പിറ്റൽ, ബിനാച്ചി അക്ഷയ എന്നിവയുമായി ചേർന്ന് സുൽത്താൻ ബത്തേരിയിലെ ആർമാട്, പൂമല എന്നീ സ്ഥലങ്ങളിൽ സൗജന്യ കോവിഡ് – 19 വാക്സിനേഷൻ നൽകി
ടീം മിഷൻ സുൽത്താൻ ബത്തേരി, വിക്ടറി ഹോസ്പിറ്റൽ, വിനായക ഹോസ്പിറ്റൽ, ബിനാച്ചി അക്ഷയ എന്നിവയുമായി ചേർന്ന് സുൽത്താൻ ബത്തേരിയിലെ ആർമാട്, പൂമല എന്നീ സ്ഥലങ്ങളിൽ സൗജന്യ കോവിഡ് – 19 വാക്സിനേഷൻ നൽകി. 45 വയസ്സിന് മുകളിലുള്ള വ്യക്തികൾക്കാണ് സൗജന്യ കോവിഡ് വാക്സിനേഷനുകൾ നൽകിയത്. രാവിലെ 9 മണിമുതൽ വൈകിട്ട് 4:30 വരെ സെൻ്ററുകൾ പ്രവർത്തിച്ചു. രണ്ട് ക്യാമ്പുകളിലായി 569 പേർ വാക്സിൻ സ്വീകരിച്ചു. രണ്ടാം വാക്സിൻ എടുത്തവരും ഇക്കൂട്ടത്തിൽപ്പെടുന്നു. 60 വയസ്സിന് മുകളിലുള്ള 51 പേർക്ക്…
ഷിഗല്ലക്ക് പിന്നാലെ വയനാട്ടിൽ കുരങ്ങ് പനിയും
മാനന്തവാടി: കോവിഡിനിടെ ഷിഗല്ലക്കും പുറമെ വയനാട്ടിൽ കുരങ്ങ് പനിയും. ഇടവേളക്ക് ശേഷമാണ് തിരുനെല്ലിയിൽ കുരങ്ങ് പനി റിപ്പോർട്ട് ചെയ്തത്. അപ്പ പാറ കാരമാട് കോളനിയിലെ വിദ്യാർത്ഥിയെ കുരങ്ങ് പനി ലക്ഷണം കണ്ടത്തിയതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കടുത്ത പനിയെ തുടർന്ന് അപ്പപാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പരിശോധനയിൽ കുരങ്ങ് പനി ലക്ഷണം കണ്ടത്തിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു
വയനാട് ജില്ലയില്‍ 605 പേര്‍ക്ക് കൂടി കോവിഡ്;86 പേര്‍ക്ക് രോഗമുക്തി
വയനാട് ജില്ലയില്‍ ഇന്ന് (18.04.21) 605 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 86 പേര്‍ രോഗമുക്തി നേടി. 599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 31932 ആയി. 28651 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2562 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2327 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….
വയനാട് ജില്ലയിൽ കോവിഡ് വ്യാപനം ദ്രുതഗതിയില്‍
ജില്ലയില്‍ കോവിഡ് വ്യാപനം ദ്രുതഗതിയില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കോവിഡ് രോഗ വ്യാപനം ക്രമാതീതമായി വര്‍ധിക്കുന്നു. മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളേജില്‍ പഠിക്കുന്ന 25 വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ 10ാം ക്ലാസ് ബി ഡിവിഷനില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 7 നാണ് കുട്ടി അവസാനമായി ക്ലാസില്‍ ഹാജരായത്. കാപ്പുകുന്ന് (വാര്‍ഡ് 15), പൂതാടി കല്ലൂര്‍കുന്ന് (വാര്‍ഡ് 10), പൊഴുതന ഇ.എം.എസ് കോളനി (വാര്‍ഡ് ഒന്ന്) എന്നീ പ്രദേശങ്ങളില്‍ പത്തില്‍…