വയനാട് ജില്ലയിൽ 500 പേർക്ക് കൂടി കോവിഡ്; 117 പേർക്ക് രോഗമുക്തി
വയനാട് ജില്ലയിൽ ഇന്ന് 500 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക അറിയിച്ചു. 117 പേർ രോഗമുക്തി നേടി. 492 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 36906 ആയി. 29693 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 6567 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 6011 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവർ അമ്പലവയൽ സ്വദേശികൾ 99 പേർ, കൽപ്പറ്റ,…
