കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

പുളിയാര്‍മല ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയ്ക്ക് സ്ഥാപനത്തിലും, ഹോസ്റ്റലിലും സമ്പര്‍ക്കമുണ്ട്. ചെറുകാട്ടൂര്‍ ഒഴുക്കൊല്ലി കോളനിയില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. പുതുശ്ശേരിക്കടവ് കോണ്‍വെന്റില്‍ ഏപ്രില്‍ 18 മുതല്‍ 24 വരെ നടന്ന ധ്യാനത്തില്‍ പങ്കെടുത്ത ഇടവക കോണ്‍വെന്റ് അന്തേവാസികള്‍ക്ക് പോസിറ്റീവായിട്ടുണ്ട്. നാരങ്ങാക്കണ്ടി കോളനിയില്‍ പോസിറ്റീവായ വ്യക്തിയ്ക്ക് കൂടുതല്‍ സമ്പര്‍ക്കമുണ്ട്. പെരിക്കല്ലൂര്‍ ചര്‍ച്ച് ഹാളില്‍ ഏപ്രില്‍ 23ന് നടന്ന വിവാഹത്തില്‍ പങ്കെടുത്ത വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചു. പനമരം മില്‍മ പാല്‍ സൊസൈറ്റിയില്‍ പാല്‍ വിതരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന മൂന്ന്…

Read More

വയനാട് ജില്ലയില്‍ 909 പേര്‍ക്ക് കൂടി കോവിഡ്:305 പേര്‍ക്ക് രോഗമുക്തി

  വയനാട് ജില്ലയില്‍ ഇന്ന് 909 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 305 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.56 ആണ്. 898 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 11 പേര്‍ പോസിറ്റീവായി. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 39514 ആയി. 30509 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7929 പേരാണ് ചികിത്സയിലുള്ളത്….

Read More

അമ്പലവയൽ സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക്

  അമ്പലവയൽ: പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കോവിഡ് വ്യാപനം അതിരൂക്ഷമായതിനാൽ ഇന്ന് വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗം സമ്പൂർണ്ണ ലോക്ക് ഡൗൺ ശുപാർശ ചെയ്തു. ഇക്കാര്യം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് നാളെ അടിയന്തിര ഭരണസമിതി യോഗം ചേരും. പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്ത് ശുപാർശ ചെയ്താൽ അത് സംബന്ധിച്ച് ജില്ലാ ഭരണകൂടമാണ് അന്തിമ തീരുമാനമെടുക്കുക. സർവ്വകക്ഷി യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, പഞ്ചായത്ത് അംഗങ്ങൾ, വ്യാപാരി-വ്യവസായി പ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, പോലീസ് അധികാരികൾ, മെഡിക്കൽ ഓഫീസർ,…

Read More

വയനാട് ‍ജില്ലയിൽ 10,000 ഡോസ് കോവിഡ് പ്രതിരോധ വാക്സിനുകള്‍ കൂടി ലഭ്യമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

ജില്ലയില്‍ 10,000 ഡോസ് കോവിഡ് പ്രതിരോധ വാക്സിനുകള്‍ കൂടി ലഭ്യമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവിഷീല്‍ഡ് വാക്‌സിനാണ് ഇന്ന് ജില്ലയില്‍ എത്തിയത്. ഇവ നാളെ മുതല്‍ ജില്ലയിലെ 35 കേന്ദ്രങ്ങളിലായി വിതരണം ചെയ്യും. വലിയ ആശുപത്രികളില്‍ 200 പേര്‍ക്കും, ചെറിയ ആശുപത്രികളിലും മറ്റ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും 100 പേര്‍ക്കുമാണ് ടോക്കണ്‍ നല്‍കുക. ദിവസേന 4500 പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ ഇതിലൂടെ സാധിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയതവര്‍ക്കാണ് വാക്സിന്‍ നല്‍കുക. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ അവര്‍ക്ക് അനുവദിച്ച സമയങ്ങളില്‍…

Read More

സുൽത്താൻ ബത്തേരി നഗരസഭ നാളെ മുതൽ 10 ദിവസത്തേക്ക് അടച്ചിടും

സുൽത്താൻ ബത്തേരി നഗരസഭ നാളെ മുതൽ 10 ദിവസത്തേക്ക് അടച്ചിടും കോവിഡ് വ്യാപനം കണക്കെടുത്ത് സുൽത്താൻ ബത്തേരി നഗരസഭാ വെള്ളിയാഴ്ച മുതൽ പൂർണമായി അടച്ചിടും. നഗരസഭാ അധികൃതരുടെ നേതൃത്വത്തിൽ ബുധനാഴ്ച ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം.10 ദിവസത്തേക്കാണ് അടച്ചിടുന്നത്. ഏതാനും ദിവസങ്ങളിലായി നഗരസഭാ പരിധിയിൽ മാത്രം 600 ലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. പലചരക്ക് പച്ചക്കറി കടകൾ തുറക്കുന്ന കടകളിൽ എണ്ണത്തിൽ നിയന്ത്രണമുണ്ടാകും. മാളുകൾ സൂപ്പർമാർക്കറ്റുകൾ എന്നിവ തുറക്കില്ല. ഹോട്ടൽ ബേക്കറി എന്നിവയിൽ പാർസൽ മാത്രമേ ഉണ്ടാവുകയുള്ളൂ….

Read More

വയനാട് ജില്ലയിൽ പുതിയ കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

വയനാട് ജില്ലയിൽ പുതിയ കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു ജില്ലയിൽ പൂതാടി ഗ്രാമ പഞ്ചായത്തിലെ (1,2,3,5,6,8,10,12,13,14,15,17,18,19,20,21,22)വാർഡുകൾ,കണിയാമ്പറ്റ പഞ്ചായത്തിലെ (1,8,9,10,12,13,18) വാർഡുകൾ, വെള്ളമുണ്ട പഞ്ചായത്തിലെ (1,2,3,5,6,8,14,15) വാർഡുകൾ, എടവക ഗ്രാമ പഞ്ചായത്തിലെ (12,13)വാർഡുകൾ, വൈത്തിരി പഞ്ചായത്തിലെ (7), നെന്മേനി പഞ്ചായത്തിലെ (5,7,9)വാർഡുകൾ, തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലെ( 3,4,9)വാർഡുകൾ, മുള്ളൻകൊല്ലി പഞ്ചായത്തിലെ (1,9,13) വാർഡുകൾ, മുട്ടിൽ പഞ്ചായത്തിലെ (1,2,7,8,12,9,10,11) വാർഡുകൾ, നൂൽപ്പുഴ പഞ്ചായത്തിലെ (16,17) വാർഡുകൾ, പൊഴുതന പഞ്ചായത്തിലെ (2,3,4,6,7,8,9,10,11,12,13) വാർഡുകൾ, മാനന്തവാടി നഗരസഭയിലെ ഡിവിഷൻ (3), കല്പറ്റ നഗരസഭയിലെ ഡിവിഷൻ(…

Read More

വയനാട് ജില്ലയില്‍ 732 പേര്‍ക്ക് കൂടി കോവിഡ്:278 പേര്‍ക്ക് രോഗമുക്തി

  വയനാട് ജില്ലയില്‍ ഇന്ന് 732 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 278 പേര്‍ രോഗമുക്തി നേടി. 711 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 38606 ആയി. 30204 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7510 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 6891 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* കൽപ്പറ്റ സ്വദേശികൾ 71 പേർ,…

Read More

സംസ്ഥാനത്ത് ആർടിപിസിആർ ടെസ്റ്റിന് ഈടാക്കുന്നത് രാജ്യത്തെ ഉയർന്ന തുക ;സർക്കാർ ഇടപെടണം :യൂത്ത് കോൺഗ്രസ്‌ തിരുനെല്ലി മണ്ഡലം കമ്മിറ്റി ആവിശ്യപെട്ടു

തിരുനെല്ലി :കൊവിഡ് ആർടിപിസിആർ ടെസ്റ്റിന്‍റെ തുക കുറയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ തിരുനെല്ലി മണ്ഡലം കമ്മിറ്റി ആവിശ്യപെട്ടു . കൊവിഡ് സാന്നിധ്യം തിരിച്ചറിയാന്‍ ഏറ്റവും ഭലപ്രദമായ ആർടിപിസിആറിന് രാജ്യത്തെ ഉയർന്ന തുകയാണ് കേരളത്തില്‍ ഈടാക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ടെസ്റ്റിന്‍റെ തുക കുറയ്ക്കാന്‍ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് യൂത്ത് കോൺഗ്രസ്‌ അഭ്യർത്ഥിക്കുന്നത്. ആർടിപിസിആർ ടെസ്റ്റ് ചാർജ് കേരളത്തിൽ കുത്തനെ കുറയ്ക്കണം.. കോവിഡ് കണ്ടെത്താനുള്ള ആർ ടി പി സിആർ ടെസ്റ്റിന് രാജ്യത്തെ ഏറ്റവും കൂടുതൽ ചാർജ് സ്വകാര്യ…

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ പച്ചിലക്കാട്, കൂടോത്തുമ്മല്‍, ചീക്കല്ലൂര്‍, മൃഗാശുപത്രി കവല, ചീങ്ങാടി, വരദൂര്‍, കോളിപ്പറ്റ ഭാഗങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ കാപ്പുണ്ടിക്കല്‍ ആറുവള്‍, തോട്ടോളിപ്പടി, പെരുവടി, പുതുശ്ശേരിക്കടവ്, കുണ്ടിലങ്ങാടി എന്നീ പ്രദേശങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും….

Read More

കര്‍ണാടക ലോക്ക്ഡൗണ്‍; മുത്തങ്ങ, തോൽപ്പെട്ടി, ബാവലി അതിർത്തി ചെക്ക് പോസ്റ്റുകളിലൂടെ ചരക്ക് വാഹനങ്ങള്‍ മാത്രമേ അനുവതിക്കൂ – വയനാട് ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍

കര്‍ണാടക ലോക്ക്ഡൗണ്‍; മുത്തങ്ങ, തോൽപ്പെട്ടി, ബാവലി അതിർത്തി ചെക്ക് പോസ്റ്റുകളിലൂടെ ചരക്ക് വാഹനങ്ങള്‍ മാത്രമേ അനുവതിക്കൂ – വയനാട് ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ കര്‍ണാടകയില്‍ 27 ന് രാത്രി ഒന്‍പത് മണി മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇത്മൂലം ചരക്ക് വാഹനങ്ങള്‍ക്ക് മാത്രമാണ് കര്‍ണാടകയിലേക്ക് പ്രവേശന അനുമതി ഉണ്ടാവുകയുള്ളൂവെന്ന്ും ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ അറിയിച്ചു പൊതു-സ്വകാര്യ വാഹനങ്ങള്‍ക്ക് സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ മുത്തങ്ങ, ബാവലി, തോല്‍പ്പെടി വഴി…

Read More