സമസ്ത പൊതുപരീക്ഷ; അംജത യാസ്മീൻ വീണ്ടും വയനാട് ജില്ലയിൽ ഒന്നാമത്

 

വാളാട്: സമസ്ത പൊതുപരീക്ഷയിൽ പത്താം ക്ലാസിൽ നിന്നും 400 ൽ 392 മാർക്ക് നേടി വയനാട് ജില്ലയിൽ ടോപ് പ്ലസോടെ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് അംജത യാസ്മീൻ. അഞ്ചാം ക്ലാസിലും ഏഴാം ക്ലാസിലും പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയ മിടുക്കി കൂടിയാണ് അംജത. ഏഴാം ക്ലാസിൽ 400 ൽ 397 മാർക്കും നേടി ജില്ലയിൽ ഒന്നാമതായിരുന്നു. ഇത്തവണ എസ്എസ്എൽസി പരീക്ഷയോടൊപ്പമാണ് മദ്രസയിൽ പൊതു പരീക്ഷയും എഴുതി മികച്ച വിജയം കൈവരിച്ചത്. കൊപ്പര ഗഫൂർ മൗലവിയുടെയും റൈഹാനത്തിന്റെയും മകളായ അംജത യാസ്മീൻ വാളാട് കൂടംകുന്ന് ലത്തീഫിയ്യ: മദ്രസ വിദ്യാർഥിനിയാണ്. ചിട്ടയാർന്ന പഠനവും കഠിനാധ്വാനവും മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും മികച്ച പിന്തുണയുമാണ് തന്റെ വിജയത്തിന്റെ പിന്നിലെന്ന് അംജത പറയുന്നു.
തിളക്കമാർന്ന വിജയം നേടിയ അംജതയെ കൂടംകുന്ന് മഹല്ല് കമ്മറ്റിയും മദ്റസാ സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.