വയനാട്ടിൽ പുതിയ കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

വയനാട്ടിൽ പുതിയ കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു മാനന്തവാടി നഗരസഭയില്‍ 7,8,9,10,31,32,33 ഡിവിഷനുകളും വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 5,11 വാര്‍ഡുകളും പുല്‍പ്പള്ളിയിലെ 1 മുതല്‍ 4 വരെയും 8 മുതല്‍ 11 വരെയും 13 മുതല്‍ 20 വരെയും വാര്‍ഡുകള്‍ , അമ്പലവയലിലെ 2 മുതല്‍ 6 വരെയും 9 മുതല്‍ 11 വരെയും 13 മുതല്‍ 20 വരെയും വാര്‍ഡുകള്‍, നൂല്‍പ്പുഴയിലെ വാര്‍ഡ് 4, പൊഴുതനയിലെ വാര്‍ഡ് 5 എന്നിവ കണ്ടൈന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

Read More

വയനാട് ജില്ലയിൽ 500 പേർക്ക് കൂടി കോവിഡ്; 117 പേർക്ക് രോഗമുക്തി

വയനാട് ജില്ലയിൽ ഇന്ന് 500 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക അറിയിച്ചു. 117 പേർ രോഗമുക്തി നേടി. 492 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 36906 ആയി. 29693 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 6567 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 6011 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവർ അമ്പലവയൽ സ്വദേശികൾ 99 പേർ, കൽപ്പറ്റ,…

Read More

വയനാട് മാനന്തവാടി ജില്ലാ ആശുപത്രിയിലെ ടി.ബി സെൻററിലെ ലാബ് ടെക്നീഷ്യൻ കൊവിഡ് ബാധിച്ച് മരണപ്പെട്ടു

വയനാട് മാനന്തവാടി ജില്ലാ ആശുപത്രിയിലെ ടി.ബി സെൻററിലെ ലാബ് ടെക്നീഷ്യൻ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. മേപ്പാടി സ്വദേശിനി അശ്വനി(25) മരിച്ചത്. കോവി ഡ് ബാധിച്ച് ചികിൽസയിലായിരുന്ന ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.വർക്കിംഗ് അറേഞ്ച് മെൻൻറിൽ സുൽത്താൻബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു അശ്വതി.

Read More

സുൽത്താൻ ബത്തേരിക്കടുത്ത ചെതലയത്ത് വീട്ടമ്മയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻ ബത്തേരിക്കടുത്ത ചെതലയത്ത് വീട്ടമ്മയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെതലയം നെല്ലിപ്പറ്റ ഹരിദാസൻ്റെ ഭാര്യ ശ്യാമള (55)നെയാണ് ഇന്ന് പുലർച്ചെ 6 മണിയോടെ വീടിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഭക്ഷണം കഴിച്ച് കിടന്ന ഇവരെ ന്നീട് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേർന്ന കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബത്തേരി ഫയർഫോഴ്സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ബത്തേരി പൊലിസ് തുടർ നടപടികൾ സ്വീകരിക്കുന്നു.

Read More

വയനാട് സുൽത്താൻ ബത്തേരിയിൽ സ്പോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ രണ്ടുപേർ മരണത്തിന് കീഴടങ്ങി

  വയനാട് സുൽത്താൻ ബത്തേരിയിൽ സ്പോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ രണ്ടുപേർ മരണത്തിന് കീഴടങ്ങി. മുരളി (16), അജ്മല്‍ (14) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഫെബിന്‍ ഫിറോസ് ചികിത്സയിലാണ്. കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ കഴിഞ്ഞ 22നായിരുന്നു സംഭവം. ഉച്ചയ്ക്ക് മണിയോടെ ഷെഡ്ഡിനുള്ളില്‍ നിന്നും സ്‌ഫോടന ശബ്ദം കേട്ട് പ്രദേശവാസികള്‍ പുറത്തിറങ്ങിയപ്പോള്‍ ഷെഡ്ഡില്‍ നിന്നും പൊള്ളലേറ്റ കുട്ടികള്‍ പുറത്തേക്ക് ഓടി വരുന്നതാണ് കണ്ടത്.ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും…

Read More

കോവിഡ് 19 അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ ഒരാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ

  കോവിഡ് 19 അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ ഒരാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിൽ തീരുമാനിച്ചു. ഏപ്രിൽ 30 വരെ ജില്ലയിലെ എല്ലാ സ്ഥാപനങ്ങൾക്കും വൈകീട്ട് 7.30 വരെ മാത്രമാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി. ഹോട്ടൽ, റെസ്റ്റോറൻ്റ്, തട്ടുകട, ബേക്കറി എന്നിവയിൽ പാഴ്സൽ സൗകര്യം മാത്രമാണ് അനുവദിക്കുക. കണ്ടൈൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ അത്യാവശ്യ കടകൾക്ക് വൈകീട്ട് 5 വരെയാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി. നിയന്ത്രണം കർശനമാക്കുന്നതിന് ജില്ലാ പോലീസ്…

Read More

വയനാട് ജില്ലയിൽ 659 പേർക്ക് കൂടി കോവിഡ്:199 പേർക്ക് രോഗമുക്തി

വയനാട് ജില്ലയിൽ ഇന്ന് 659 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക അറിയിച്ചു. 199 പേർ രോഗമുക്തി നേടി. 657 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 36406 ആയി. 29576 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 6027 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 5479 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവർ* ബത്തേരി സ്വദേശികൾ 53 പേർ, അമ്പലവയൽ 51 പേർ, എടവക 50 പേർ,…

Read More

വയനാട്ടിൽ കിണർ നിർമാണത്തിനിടെ അപകടം:ഒരാള്‍ മരിച്ചു

തരുവണ കുന്നുമലങ്ങാടിയില്‍ കിണര്‍ നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കരിങ്ങാരി കാപ്പുംകുന്ന് കോളനിയിലെ മാധവന്‍ (33) ആണ് മരിച്ചത്. ബിസ്മി അനസ് എന്നയാള്‍ക്ക് പരിക്കേറ്റു. കിണര്‍ കുഴിക്കുന്നതിനിടെ കാല്‍ തെറ്റി കിണറ്റില്‍ വീണതായാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് സംഭവം. മൃതദേഹം വയനാട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.    

Read More

വയനാട്ടിൽ വിവിധ പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  വയനാട് ജില്ലയിലെ പനമരം, കോട്ടത്തറ, കണിയാമ്പറ്റ, മുള്ളന്‍കൊല്ലി, തിരുനെല്ലി, പൂതാടി, മീനങ്ങാടി, നെന്മേനി, അമ്പലവയല്‍, തവിഞ്ഞാൽ പഞ്ചായത്തുകളില്‍ 23.04.21 ന് രാത്രി 9 മുതൽ 30.04.21 ന് രാത്രി 9 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Read More

പൊതുജന സഞ്ചാരം അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം;ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള

സംസ്ഥാന സര്‍ക്കാര്‍ ഏപ്രില്‍ 24, 25 തീയ്യതികളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോവിഡ് രണ്ടാം ഘട്ടവ്യാപനം തടയുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ ആയ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി പുറപ്പെടുവിച്ചു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ ഈ രണ്ട് ദിവസങ്ങളില്‍ അനുവദിക്കു. ഈ സ്ഥാപനങ്ങള്‍ രാത്രി 7.30 വരെ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. പൊതുജനങ്ങളുടെ സഞ്ചാരം അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം. പോലിസ് അധികാരികള്‍ ആവശ്യമായ നിരീക്ഷണവും,…

Read More