ഇലക്ഷൻ കമ്മീഷന്റെ പാസുണ്ടായിട്ടും വയനാട് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിലെ കൗണ്ടിംഗ് സെന്ററിൽമാധ്യമ പ്രവർത്തകരെ പൊലിസ് തടയുന്നു

  ഇലക്ഷൻ കമ്മീഷന്റെ പാസുണ്ടായിട്ടും സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിലെ കൗണ്ടിംഗ് സെന്ററിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കുന്നില്ല. പൊലിസിന്റെ ലിസ്റ്റിൽ പേരില്ലന്ന കാരണത്താലാണ് പ്രവേശനം തടഞ്ഞിരിക്കുന്നത്.    

Read More

ആകാംക്ഷയോടെ കേരളം: ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം, സ്‌ട്രോംഗ് റൂമുകൾ തുറന്നു

കേരളം കാത്തിരിക്കുന്ന ജനവിധി ഇന്ന്. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയോടെ ഫലസൂചനകൾ വ്യക്തമാകും. കഴിഞ്ഞ ഒരു മാസത്തോളമായി സായുധ സേനയുടെ സുരക്ഷയിലായിരുന്ന സ്‌ട്രോംഗ് റൂമുകൾ പോളിംഗ് ഉദ്യോഗസ്ഥർ തുറക്കുകയാണ്. തുടർന്ന് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങൾ കൗണ്ടിംഗ് ടേബിളുകളിലേക്ക് എത്തിക്കുന്നതോടെ വോട്ടെണ്ണൽ നടപടികൾ ആരംഭിക്കും 957 സ്ഥാനാർഥികൾ, 40,771 ബൂത്തുകൾ, രണ്ട് കോടിയിലധികം വോട്ടുകൾ, 50,496 ബാലറ്റ് യൂനിറ്റുകളും കൺട്രോൺ യൂനിറ്റുകളും 54,349 വിവിപാറ്റ് മെഷീനുകളുമാണ് ഇത്തവണ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. എട്ട് മണിയോടെ തപാൽ വോട്ടുകൾ…

Read More

സമസ്ത പൊതുപരീക്ഷ; അംജത യാസ്മീൻ വീണ്ടും വയനാട് ജില്ലയിൽ ഒന്നാമത്

  വാളാട്: സമസ്ത പൊതുപരീക്ഷയിൽ പത്താം ക്ലാസിൽ നിന്നും 400 ൽ 392 മാർക്ക് നേടി വയനാട് ജില്ലയിൽ ടോപ് പ്ലസോടെ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് അംജത യാസ്മീൻ. അഞ്ചാം ക്ലാസിലും ഏഴാം ക്ലാസിലും പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയ മിടുക്കി കൂടിയാണ് അംജത. ഏഴാം ക്ലാസിൽ 400 ൽ 397 മാർക്കും നേടി ജില്ലയിൽ ഒന്നാമതായിരുന്നു. ഇത്തവണ എസ്എസ്എൽസി പരീക്ഷയോടൊപ്പമാണ് മദ്രസയിൽ പൊതു പരീക്ഷയും എഴുതി മികച്ച വിജയം കൈവരിച്ചത്. കൊപ്പര ഗഫൂർ മൗലവിയുടെയും റൈഹാനത്തിന്റെയും…

Read More

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഫല പ്രഖ്യാപനത്തിന് ശേഷം ജില്ലയിൽ ആഹ്ലാദ പ്രകടനങ്ങൾ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഫല പ്രഖ്യാപനത്തിന് ശേഷം ജില്ലയിൽ ആഹ്ലാദ പ്രകടനങ്ങൾ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഫല പ്രഖ്യാപനത്തിന് ശേഷം ജില്ലയിൽ ആഹ്ലാദ പ്രകടനങ്ങൾ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. മെയ് 3 വരെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സമീപം ആളുകൾ കൂടി നിൽക്കാനും പാടില്ല. ആളുകൾ കൂടി നിൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനായി…

Read More

വയനാട് ജില്ലയില്‍ ഇന്ന് 814 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു

വയനാട് ജില്ലയില്‍ ഇന്ന് (1.05.21) 814 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 328 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.51 ആണ്. 790 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും എത്തിയ 24 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 41072 ആയി. 31107 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍…

Read More

നിയമസഭ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ രാവിലെ 8 ന് തുടങ്ങും; വയനാട്ടിൽ ഇതുവരെ ലഭിച്ചത് 12,453 പോസ്റ്റല്‍ വോട്ടുകള്‍

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് (മെയ് 2) രാവിലെ 8 മുതല്‍ ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ നടക്കും. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മാനന്തവാടിയില്‍ മേരിമാത ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, സുല്‍ത്താന്‍ ബത്തേരിയില്‍ സെന്റ് മേരീസ് കോളേജ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്.   സ്‌ട്രോംഗ് റൂം രാവിലെ 7 ന് സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ തുറക്കും. തുടര്‍ന്ന അവരുടെ സാന്നിധ്യത്തില്‍ തന്നെ ഇ.വി.എം, പോസ്റ്റല്‍ ബാലറ്റുകള്‍ എന്നിവ വരണാധികാരിയുടെ ടേബിളില്‍…

Read More

തോമാട്ടുചാൽ കടൽമാട് ചെറുപറമ്പിൽ സി സി ആന്റണി (80) നിര്യാതനായി

തോമാട്ടുചാൽ : കടൽമാട് ചെറുപറമ്പിൽ സി സി ആന്റണി (80) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ :ഷിജി,ബിനോയ്,വിനോദ്,മാർട്ടിൻ. മരുമക്കൾ : സണ്ണി,റെനി,സിനി,ഡോണ.

Read More

സുൽത്താൻ ബത്തേരി മലവയൽ ഉതിനിക്കുട്ടിൽ അബ്ദുള്ളകുട്ടി ഹാജി (85 ) നിര്യാതനായി

  സുൽത്താൻ ബത്തേരി:മലവയൽ ഉതിനിക്കുട്ടിൽ അബ്ദുള്ളകുട്ടി ഹാജി (85 ) നിര്യാതനായി. ഭാര്യ : കദീജ മക്കൾ : ശംസുദ്ധീൻ, ബഷീർ, സഫിയ, ഹാരിസ്, റംല, സഫറുദ്ധീൻ, ഫൈസൽ, സൈഫുദ്ധീൻ, റഹ്മത്ത്. മരുമക്കൾ : സക്കീന, ആമിന,സുനീറ, ഷബ്‌ന, നബീല, ദുജാനത്,അഷ്‌റഫ്‌, കുഞ്ഞി മുഹമ്മദ്‌,പരേതനായ മൊയ്തുണി.

Read More

സുൽത്താൻ ബത്തേരി വേങ്ങൂർ ബ്ലാങ്കര വീട്ടിൽ കുഞ്ഞിഖാദർ ഹാജി യുടെ ഭാര്യ ഷരീഫ (70) നിര്യാതയായി

സുൽത്താൻ ബത്തേരി വേങ്ങൂർ ബ്ലാങ്കര വീട്ടിൽ കുഞ്ഞിഖാദർ ഹാജി യുടെ ഭാര്യ ഷരീഫ (70) നിര്യാതയായി.മക്കൾ മുഹമ്മദലി,സുഫൈറ മരുമക്കൾ.യൂസുഫ് ഖമറുന്നിസ.ഖബറടക്കം ഇന്നലെ വൈകുന്നേരം 3.30 ന് വേങ്ങൂർ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.

Read More

ഓക്സിജൻ കോൺസൻ്ററേറ്റർ സംഭാവന ചെയ്തു.

സുൽത്താൻ ബത്തേരി: താലൂക്ക് ആശുപത്രിയിലേക്ക് പബ്ലിക് ലൈബ്രറി സുൽത്താൻ ബത്തേരി ഓക്സിജൻ കോൺസൻ്റെറേറ്റർ സംഭാവന ചെയ്തു.കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഓക്സിജൻ കോൺസൻ്ററേറ്റർ ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സേതുലക്ഷ്മി ഏറ്റുവാങ്ങി.ബത്തേരി പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.പി സന്തോഷ്, ലൈബ്രറി എക്സിക്യൂട്ടിവ് അംഗം പി.കെ അനൂപ്, ഡോ.സുരാജ്, ഹെൽത്ത് ഇൻസ്പെക്ടർ എ.എൻ.ഗീത, ഗോപിനാഥൻ, പ്രദീപ് തുടങ്ങിയവർ സംബന്ധിച്ചു.

Read More