കോവിഡ് ചികിത്സാ രംഗത്ത് വയനാട് ജില്ലക്ക് പൂര്‍ണ്ണപിന്തുണയുമായി ഡി എം വിംസ് മെഡിക്കല്‍ കോളേജ്
മേപ്പാടി: കോവിഡിന്റെ സാന്നിധ്യം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ആദ്യ നാള്‍ മുതല്‍ ഇന്നുവരെ വയനാട് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി ഡി എം വിംസ് മെഡിക്കല്‍ കോളേജ്. ജനറല്‍ മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ വാസിഫ് മായിന്റെ നേതൃത്വത്തിലായിരുന്നു ഡി എം വിംസിലെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.തുടക്കം മുതല്‍ക്കുതന്നെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി കൈകോര്‍ത്തുകൊണ്ടായിരുന്നു ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. വയനാടിന്റെ ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിന് ഉതകും…