Headlines

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ പോകണം

  കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പൂവമൂല കോളനി അഞ്ചുകുന്ന്, കോട്ടനോട് കോളനി മൂലക്കാവ്, വെള്ളരിക്കുന്ന് കോളനി വെള്ളമുണ്ട, നാഗത്താൻകുന്ന് കോളനി അമ്പലവയൽ, ചിറമൂല കോളനി കോളനി, എടക്കുന്ന് കോളനി തോമാട്ടുചാൽ, ചാലിൽ പുത്തൻപുര കോളനി കാട്ടിമൂല, പുല്ലൂറിഞ്ഞി കോളനി കാട്ടിമൂല, വരടിമൂല പണിയ കോളനി, പാലേരി കോളനി തൊണ്ടർനാട്, കല്ലൂർകുന്ന് കോളനി വള്ളുവടി,കീഴയാറ്റുകുന്നു കോളനി,നാല് സെന്റ് കോളനി മഞ്ചാടി, നെന്മേനി നീലമാങ്ങ കോളനി, കുപ്പച്ചി കോളനി…

Read More

വയനാട് പുൽപ്പള്ളിയിൽ കോവിഡ് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു

പുൽപ്പള്ളി: ആടിക്കൊല്ലി താഴ്വനാൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (70) കൊവിഡ് ബാധിച്ച് മരിച്ചു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മക്കൾ: ലൈസ, ഷീബ, ജോമി, ജിനി (ഇറ്റലി). മരുമക്കൾ: ദേവസ്യ, ബേബി, സിനി, പരേതനായ പ്രസാദ്.

Read More

വയനാട് റെഡ് അലര്‍ട്ട്: ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് തടസ്സപ്പെടുത്തരുതെന്ന് ജില്ലാ കലക്ടര്‍

റെഡ് അലര്‍ട്ട്: വയനാട് ‍ജില്ലയില് ജാഗ്രതാ നിര്‍ദ്ദേശം വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് തടസ്സപ്പെടുത്തരുതെന്ന് ജില്ലാ കലക്ടര്‍. എന്‍.ഡി.ആര്‍.എഫ് സംഘം വൈകീട്ട് എത്തും വയനാട് ജില്ലയില്‍ നാളെ (ശനി) അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും പുഴ- തോടു സമീപങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പെഴ്‌സണായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അഭ്യര്‍ത്ഥിച്ചു. കാലാവസ്ഥാ മുന്നറിയിപ്പു പ്രകാരം ജില്ലയില്‍ ശനിയാഴ്ച റെഡ് അലര്‍ട്ടും ഞായറാഴ്ച യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്….

Read More

വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ തൊഴിലാളി സ്ത്രീക്ക് പരിക്ക്

വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ തൊഴിലാളി സ്ത്രീക്ക് പരിക്ക്. മേപ്പാടി പുത്തുമല ഏലമല സ്വദേശിനിയായ ലീലാ ബാലനാണ് പരിക്കേറ്റത്. രാവിലെ ഏല ത്തോട്ടത്തിൽ പണി പോകുന്നതിനിടയിൽ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു പരിക്കേറ്റ ലീലയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

വയനാട് മാനന്തവാടിയിൽ ആദിവാസികളായ കോവിഡ് രോഗികൾ ദുരിതത്തിൽ

വയനാട് മാനന്തവാടിയിൽ ആദിവാസികളായ കോവിഡ് രോഗികൾ ദുരിതത്തിൽ അടിസ്ഥാന സൗകര്യം പോലുമില്ലാത്ത നിരീക്ഷണ കേന്ദ്രത്തിൽ ഇന്നലെ രാത്രി നിലത്ത് പായവിരിച്ച് കഴിഞ്ഞത് പതിനെട്ട് ആദിവാസി രോഗികൾ മാനന്തവാടി വരടി മൂല കോളനിയിൽ നിന്നും രോഗം സ്ഥിരീകരിച്ച ആദിവാസികൾക്കാണ് ദുർഗതി കോ വിഡ് കെയർ സെൻസറുകളിൽ എത്തിക്കുന്ന രോഗികൾക്ക് ബെഡും മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്ന് സർക്കാർ നിർദ്ദേശം മുനിസിപ്പാലിറ്റി അവഗണിച്ചു രോഗികളെ ഇന്നലെ കഴിഞ്ഞത് നിരീക്ഷണ കേന്ദ്രത്തിലെ നേഴ്സറി ക്ലാസ് മുറിയിൽ… രോഗികളിൽ ചിലർ നഴ്സറി കുട്ടികൾക്കുള്ള ഫർണിച്ചറിൽ…

Read More

എറണാകുളത്തെ ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെ പിഞ്ചു കുഞ്ഞ് മരിച്ചു

എറണാകുളത്തെ ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെ പിഞ്ചു കുഞ്ഞ് മരിച്ചു. മേപ്പാടി നത്തംകുനി മലയച്ചം കൊല്ലി വാഴയില്‍ ടോണി, ആല്‍ഫി ദമ്പതികളുടെ മകള്‍ റെയ്‌സ (2 വയസ്സ്) ആണ് മരിച്ചത്. സംസ്‌കാരം നെടുമ്പാല പള്ളി സെമിത്തേരിയില്‍.എറണാകുളത്ത് ജോലി ചെയ്യുന്നവരാണ് മാതാപിതാക്കള്‍. എറണാകുളത്ത് ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു മരണം.5 വയസ്സുള്ള ഒരു മകന്‍ കൂടിയുണ്ട് ഈ ദമ്പതികള്‍ക്ക്.

Read More

വയനാട്ടിൽ മാതാപിതാക്കളോടൊപ്പം നടന്നു പോകുമ്പോള്‍ ജീപ്പിടിച്ച് 7 വയസുകാരിക്ക് ദാരുണാന്ത്യം

മാതാപിതാക്കളോടൊപ്പം നടന്നു പോകുമ്പോള്‍ ജീപ്പിടിച്ച് 7 വയസുകാരിക്ക് ദാരുണാന്ത്യം. കമ്മന പൂവത്തിങ്കല്‍ സന്തോഷ് – സിജില ദമ്പതികളുടെ മകള്‍ മകല്‍സ (7) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5.30 തോടെ കമ്മന കുരിശിങ്കലില്‍ വെച്ചായിരുന്നു അപകടം. മൃതദേഹം മാനന്തവാടി വയനാട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍

Read More

വയനാട് ‍ജില്ലയിൽ 787 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.32

വയനാട് ‍ജില്ലയിൽ 787 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.32 വയനാട് ജില്ലയില്‍ ഇന്ന് (13.05.21) 787 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 519 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.32 ആണ്. 780 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 50803 ആയി. 35263 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 14559 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13398 പേര്‍…

Read More

വയനാട് ‍ജില്ലയിൽ 701 പേര്‍ക്ക് കൂടി കോവിഡ്:688 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

വയനാട് ജില്ലയില്‍ ഇന്ന്  701 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 463 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.1 ആണ്. 688 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 50016 ആയി. 34773 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 14357 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13234 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍*…

Read More

വയനാടിന് അഭിമാനമായി തുടർ ഗണിത വിജയങ്ങളുമായി അമൻ ജോസ്

മാനന്തവാടി: ഇന്റർ കൊളീജിയറ്റ് ഗണിത ക്വിസ് മത്സരങ്ങളിൽ തുടർ വിജയങ്ങളുമായി ശ്രദ്ധേയനാവുകയാണ് അമൻ ജോസ്.വയനാട്ടിലെ എടവക പഞ്ചായത്തിൽ പാതിരിച്ചാൽ സ്വദേശിയാണ് അമൻ. മാന്നാനം കെ.ഇ കോളേജ്, കോട്ടയം ബസേലിയോസ് കോളേജ്,ചങ്ങനാശ്ശേരി സെന്റ് ബെർക്മാൻസ് കോളേജ് എന്നിവർ സംഘടിപ്പിച്ച വിവിധ ഗണിത ക്വിസ് മത്സരങ്ങളിലാണ് അമൻ ഒന്നാം സ്ഥാനമടക്കം കരസ്ഥമാക്കിയത്. മുമ്പ് പ്രസംഗ മത്സരങ്ങളിൽ ജേതാവായി വയനാട് ജില്ലയിലെ കുട്ടികളുടെ പ്രധാനമന്ത്രിയായും സ്പീക്കറായും അമൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിവിധ രചനാ മത്സരങ്ങളിലും മോണോ ആക്ടിലും ശാസ്ത്രമേളയിലുമെല്ലാം സംസ്ഥാന തലത്തിൽ എ…

Read More