കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിക്ക് ഡോ: സതീഷ് നായിക് പൾസ് ഓക്സിമീറ്ററുകൾ സൗജന്യമായി നൽകി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിക്ക് ഡോ: സതീഷ് നായിക് പൾസ് ഓക്സിമീറ്ററുകൾ സൗജന്യമായി നൽകി. ആശുപത്രി സൂപ്രണ്ട് ഡോ:സേതുലക്ഷ്മിക്ക് ഓക്സിമീറ്ററുകൾ കൈമാറി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ അനീഷ് ബി നായർ, ഡോ:സുരാജ് എന്നിവർ സംബന്ധിച്ചു.

Read More

മീനങ്ങാടി അട്ടക്കൊല്ലി അപ്പോഴത്ത് കുര്യൻ (64) നിര്യാതനായി

മീനങ്ങാടി അട്ടക്കൊല്ലി അപ്പോഴത്ത് കുര്യൻ (64) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി, മക്കൾ ബേസിൽ (ദുബായ്), ബിന്ദു മരുമക്കൾ. ബിനു (കുവൈറ്റ് ), ലിൻസി.         സംസ്കാരം പിന്നീട്‌.

Read More

വയനാട് ജില്ലയിൽ 18- 44 വയസ് മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍

വയനാട് ജില്ലയില്‍ 18 വയസ് മുതല്‍ 44 വയസുവരെ പ്രായമുള്ളവരില്‍ മുന്‍ഗണനാ വിഭാഗത്തിന്റെ വാക്സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഈ പ്രായത്തിലുള്ള അനുബന്ധ രോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിലെ മുന്‍ഗണന ലഭിക്കേണ്ടവര്‍ സംസ്ഥാന സര്‍ക്കാരിന്റെ വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണം. എങ്ങനെ രജിസ്റ്റര്‍ ചെയ്യണം? · 18 വയസിനും 44 വയസിനും ഇടയിലുള്ളവരുടെ രജിസ്ട്രേഷന്‍ കോവിന്‍ വെബ് സൈറ്റില്‍ നേരത്തെ തുടങ്ങിയിരുന്നു. രജിസ്റ്റര്‍ ചെയ്യാത്തവര്‍ ആദ്യമായി https://www.cowin.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. ·…

Read More

വയനാട് ‍ജില്ലയിൽ നാളെ (ഞായര്‍) 13 കേന്ദ്രങ്ങളിലായി കോവിഡ് വാക്‌സിനേഷന്‍ നല്‍കും

ജില്ലയില്‍ നാളെ (ഞായര്‍) 13 കേന്ദ്രങ്ങളിലായി കോവിഡ് വാക്‌സിനേഷന്‍ നല്‍കും. തിങ്കളാഴ്ച 36 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നടക്കും. ഇതുവരെ 1,88,808 പേരാണ് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. 74,827 പേര്‍ രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്

Read More

നടവയൽ സി എം സി സഭാംഗം സിസ്റ്റർ ഷിൽവി റോസ് (48) നിര്യാതയായി

സിസ്റ്റർ ഷിൽവി റോസ് (48) നിര്യാതയായി  നടവയൽ സി എം സി സഭാംഗം സിസ്റ്റർ ഷിൽവി റോസ് (48) നിര്യാതയായി. സംസ്കാരം നാളെ  രാവിലെ 8 മണിക്ക് നടവയൽ സി എം സി പ്രൊവിൻഷ്യൽ ഹൗസ്  സിമിത്തേരിയിൽ

Read More

വയനാട് ജില്ലയില്‍ 702 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.48

  വയനാട് ജില്ലയില്‍ ഇന്ന് (15.05.21) 702 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 479 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.48 ആണ്. 700 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 51987 ആയി. 36379 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 14708 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13431 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ അയൽ സംസ്ഥാനത്ത് നിന്നെത്തുന്നവരെ വയനാട്ടിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ അയൽ സംസ്ഥാനത്ത് നിന്നെത്തുന്നവരെ വയനാട്ടിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള

Read More

ഭൂമിശാസ്ത്രപരമായ പ്രത്യേകത: വയനാടിന്റെ കിഴക്ക്, പടിഞ്ഞാറു ഭാഗങ്ങളില്‍ മഴയുടെ അളവില്‍ അന്തരം

ഭൂമിശാസ്ത്രപരമായ പ്രത്യേകത: വയനാടിന്റെ കിഴക്ക്, പടിഞ്ഞാറു ഭാഗങ്ങളില്‍ മഴയുടെ അളവില്‍ അന്തരം കല്‍പ്പറ്റ: വയനാടിന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ പെയ്യുന്ന മഴയുടെ അളവില്‍ വലിയ അന്തരം. ജില്ലയുടെ പടിഞ്ഞാറുഭാഗത്തുള്ള ലക്കിടി, പടിഞ്ഞാറത്തറ, കുറിച്യര്‍മല, മേപ്പാടി, ചെമ്പ്രമല, വെള്ളരിക്കുണ്ട് ഭാഗങ്ങളില്‍ വര്‍ഷം 4,000 മുതല്‍ 5,000 വരെ മില്ലി മീറ്റര്‍ മഴ ലഭിക്കുമ്പോള്‍ കിഴക്കുഭാഗത്തു ഡക്കാന്‍ പീഠഭൂമിയോടു ചേര്‍ന്നുകിടക്കുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ഉള്‍പ്പെടെ പ്രദേശങ്ങളില്‍ ശരാശരി 1,500 മില്ലി മീറ്റര്‍ മഴയാണ് പെയ്യുന്നത്. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ…

Read More

വയനാട്ടിൽ കോവിഡ് ബാധിച്ച് മരിച്ച മാതാവിൻ്റെ സംസ്കാരം നടത്തിയ മകൻ്റെ കട പോലീസ് അടപ്പിച്ചു

വയനാട്ടിൽ കോവിഡ് ബാധിച്ച് മരിച്ച മാതാവിൻ്റെ സംസ്കാരം നടത്തിയ മകൻ്റെ കട പോലീസ് അടപ്പിച്ചു. വ്യാപാരിക്കും ഭാര്യക്കുമെതിരെ കേസ് എടുത്തു. കേണിച്ചിറ സൊസൈറ്റി കവലയിലെ ടാപ്പി ടൈം മാർട്ട് എന്ന സൂപ്പർമാർക്കറ്റ് നടത്തുന്ന മീനങ്ങാടി കാര്യമ്പാടി സ്വദേശിയായ ജയിലാവുദ്ദീനെ (47) തിരെയാണ്    കേണിച്ചിറ പോലീസ് കേസ് എടുത്തത്. ഇക്കഴിഞ്ഞ പത്തിന് ഇദ്ദേഹത്തിൻ്റെ മാതാവ് കോവിഡ് ബാധിച്ച് മരിച്ചു. സന്നദ്ധ പ്രവർത്തകരാണ് പി പി ഇ കിറ്റണിഞ്ഞ് സംസ്കാരം നടത്തിയത്. എന്നാൽ ഇവർക്കൊപ്പം  സുരക്ഷാ ക്രമീകരണങ്ങളില്ലാതെ സംസ്കാര…

Read More

കാട്ടാനയുടെ അക്രമത്തിൽ പരിക്കേറ്റ സ്ത്രീ ഡി എം വിംസിൽ ചികിത്സയിൽ

മേപ്പാടി: മുണ്ടക്കൈകടുത്ത് ഏലമലയിൽ ജോലിക്കുപോകുമ്പോൾ രാവിലെ എട്ടുമണിയോടെയായിരുന്നു ചൂരൽമല മുടക്കയിൽ ഹൗസിൽ ലീലയെ (56) കാട്ടാന ആക്രമിച്ചത്. മൂന്നു കിലോമീറ്ററോളം ചുമന്ന് റോഡിൽ എത്തിച്ചശേഷമാണ് ഗുരുതരമായി പരിക്കേറ്റ ഇവരെ ഡി എം വിംസിൽ എത്തിക്കാനായത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതിനു ശേഷമുള്ള പരിശോധനയിൽ ഇടതു ഭാഗത്തെ വാരിയെല്ലുകൾക്ക് ഒൻപത് പൊട്ടുകളും വലതുഭാഗത്തെ വാരിയെല്ലുകൾക്ക് നാല് പൊട്ടുകളും കണ്ടെത്തി. ഒപ്പം നട്ടെല്ലിനും പരിക്കുണ്ട്.കൂടാതെ ഒരു വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് ഇറങ്ങിയതിനെ തുടർന്ന് അവിടെ കൂടിയ രക്തവും നീരും നീക്കാൻ വേണ്ടി…

Read More