സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരുന്ന കൊവിഡ് രോഗികളെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ നൽകുന്നതിനായി ഡാറ്റ എൻട്രി ഒപ്പറേറ്റർമാരെ ആവശ്യമുണ്ട്. യോഗ്യത ഡിഗ്രി (പി ജി ഡി സിഎ). കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ഡാറ്റാ എൻട്രിയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. 22-05-21 ന് വൈകിട്ട് 3 മണിക്ക് മുൻപായി ഫോൺ നമ്പർ അടക്കമുള്ള ബയോഡാറ്റ [email protected] എന്ന ഇമെയിൽ അഡ്രസിൽ അയക്കുക.ഇൻ്റർവ്യൂ 24 ന് രാവിലെ 10 മണി മുതൽ ഫോൺ വഴി നടക്കും. കൂടുതൽ വിവരങ്ങൾക്ക് 04936293811 എന്ന നമ്പറിൽ ബന്ധപ്പെടുക.