വയനാട് ടൂറിസം അസോസിയേഷൻ പോലീസ് കാർക്ക് ഉച്ചഭക്ഷണം നൽകി

  ബത്തേരി: കോവിഡ് മഹാമാരിയിൽ അതികഠിനമായ കാലാവസ്ഥയിൽ പോലും റോഡുകളിൽ സേവനം ചെയ്യുന്ന പോലീസുകാർക്ക് പിന്തുണയും അഭിനന്ദനവുമായി വയനാട് ടൂറിസം അസോസിയേഷൻ ഉച്ചഭക്ഷണം നൽകി അണിചേർന്നു. WTA ബത്തേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. WTA ജില്ലാ ജനറൽ സെക്രട്ടറി അനീഷ് ബി നായർ, താലൂക്ക് ഭാരവാഹികളായ രമിത് രവി , ചെറിയാൻ കോശി, സിബു ഫിയാസ്, ബാബു ത്രീ റൂട്സ്, മുനീർ, ജഷീദ്, മുജീബ്, പ്രേം അമീഡ കാസ്റ്റ്, നസീർ ഫ്ലോറ, സുനിൽ…

Read More

മുംബൈ ബാർജ് അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷാണ് മരിച്ചത്

മുംബൈ ബാർജ് അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷാണ് മരിച്ചത് സുമേഷ് മരിച്ചു എന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചു… വടുവചാൽ മേലെ വെള്ളേരി സുധാകരൻറെ മകനാണ് സുമേഷ് ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രിക്കൽ സിലെ ജീവനക്കാരനായിരുന്നു സുമേഷ്.

Read More

വയനാട് ‍ജില്ലയിൽ 517 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.99

  വയനാട് ജില്ലയില്‍ ഇന്ന് (20.05.21) 517 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 823 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.99 ആണ്. 511 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 54433 ആയി. 46890 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6821 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5537 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

വയനാട്ടിൽ വാഹനമിടിച്ച് കാലിന് പരിക്കേറ്റ കുട്ടിക്കുരങ്ങന് രക്ഷകനായി പൊതുപ്രവര്‍ത്തകൻ

  കല്‍പ്പറ്റ: ദേശീയപാത മുറിച്ച് കടക്കുന്നതിനിടയില്‍ അജ്ഞാത വാഹനമിടിച്ച് കാലിന് പരിക്കേറ്റ കുട്ടിക്കുരങ്ങന് രക്ഷകനായി പൊതുപ്രവര്‍ത്തകനായ സുബൈര്‍ ഓണിവയല്‍. പരിക്ക് പറ്റിയ കുരങ്ങൻ റോഡിന്റെ വശത്ത് കിടന്ന് പിടയുമ്പോള്‍ കാരുണ്യ പ്രവര്‍ത്തകനും പൊതു പ്രവര്‍ത്തകനുമായ സുബൈര്‍ ഓണിവയല്‍ സംഭവസ്ഥലത്ത് എത്തുകയും കുട്ടിക്കരങ്ങന് വെള്ളവും പ്രാഥമിക ശശ്രൂഷ നല്‍കുകയും ചെയ്തു. ഉടന്‍ തന്നെ കല്‍പ്പറ്റ മൃഗാശുപത്രിയില്‍ എത്തിച്ച് ചികില്‍സ നൽകുകയും പ്രാഥമിക ശുശ്രൂഷക്ക് ശേഷം ഫോറസ്റ്റ് ബി എഫ് ഒമാരായ കെ.കെ.ഷിഹാബ്, കെ.കെ. കരാനാഥ് എന്നിവര്‍ക്ക് കൈമാറുകയും ചെയ്തു….

Read More

മുംബൈ ബാർജ് അപകടത്തിൽ വയനാട് കൽപറ്റ സ്വദേശിയും മരിച്ചു

ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. വയനാട് പള്ളിക്കുന്ന് ഏച്ചോം സ്വദേശി ജോമിഷ് ജോസഫാണ്(35) മരിച്ചത്. ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രിക്കൽസിലെ ജീവനക്കാരനായിരുന്നു. 37 പേരാണ് അപകടത്തിൽ മരിച്ചത്. ഇനി 38 പേരെ കൂടി കണ്ടെത്താനുണ്ട്. 186 പേരെ ഇതിനോടകം രക്ഷപ്പെടുത്തിയിരുന്നു.

Read More

സുൽത്താൻ ബത്തേരി അമ്പുകുത്തി ഉള്ളാട്ടു തെടിയിൽ യു.കെ. കുട്ടപ്പൻ (83) നിര്യാതനായി

ഭാര്യ :കമല മക്കൾ: രാജൻ, ബാബു, പ്രേമൻ മലവയൽ (മുൻ നെൻമേനി ഗ്രാമപഞ്ചായത്തംഗം), സജിനി, സുജി, സജിത, സനിത. മരുമക്കൾ ശശി, ജെനിഷ്, ഷെറി, സൗമ്യ, സുബി. സംസ്കാരം നാളെ  രാവിലെ 10 ന് വിട്ടു വളപ്പിൽ.

Read More

വയനാട്‌ മാനന്തവാടിയിൽ തെങ്ങ് ദേഹത്ത് വീണ് യുവാവ് മരിച്ചു

മാനന്തവാടി ശ്രീനാരായണ ട്രെഡേഴ്സ് ഉടമ പാണ്ടിക്കടവ് അഗ്രഹാരം വെങ്ങാലിക്കുന്നേൽ വിനോദ് (42) ആണ് മരിച്ചത്. വീട്ടുമുറ്റത്തെ തെങ്ങ് മുറിക്കുന്നതിനിടെ കയറ് പിടിച്ച് സഹായിക്കുകയായിരുന്ന വിനോദിന്റെ ദേഹത്തേക്ക് തെങ്ങ് മറിഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു

Read More

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

  സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരുന്ന കൊവിഡ് രോഗികളെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ നൽകുന്നതിനായി ഡാറ്റ എൻട്രി ഒപ്പറേറ്റർമാരെ ആവശ്യമുണ്ട്. യോഗ്യത ഡിഗ്രി (പി ജി ഡി സിഎ). കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ഡാറ്റാ എൻട്രിയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. 22-05-21 ന് വൈകിട്ട് 3 മണിക്ക് മുൻപായി ഫോൺ നമ്പർ അടക്കമുള്ള ബയോഡാറ്റ [email protected] എന്ന ഇമെയിൽ അഡ്രസിൽ അയക്കുക.ഇൻ്റർവ്യൂ 24 ന് രാവിലെ 10 മണി മുതൽ…

Read More

ശ്രേയാംസ്കുമാർ എംപി യുടെ കോവിഡ് ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

  കൽപറ്റ: രാജ്യസഭാ എംപി ആയ എം വി ശ്രേയാംസ്കുമാർ എംപിയുടെ കോവിഡ് ഹെൽപ് ഡെസ്ക് ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. കൽപറ്റയിലുള്ള എംപിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവർത്തനം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിക്കുകയാണ് ഓഫീസിന്റെ ലക്‌ഷ്യം. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഏതാവശ്യത്തിനും ബന്ധപ്പെടാനുള്ള നമ്പർ: 9961500900

Read More

ഷാർജ മലയാളി കൂട്ടായ്മ പൾസ് ഓക്സീമീറ്ററുകൾ നൽകി

  അമ്പലവയൽ: അമ്പലവയൽ പഞ്ചായത്തിൻറെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി പൾസ് ഓക്സീ മീറ്ററുകൾ നൽകി അമ്പലവയൽ ഷാർജ മലയാളി കൂട്ടായ്മ. 20 പൾസ് ഓക്സീ മീറ്ററുകളാണ് പഞ്ചായത്തിന് നൽകിയത്. ഷാർജ മലയാളി കൂട്ടായ്മ പ്രധിനിധി റജി ജോർജ് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്തിന് ഓക്സീ മീറ്ററുകൾ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി ബി സെനു , പഞ്ചായത്ത് സെക്രട്ടറി ശ്രീജിത്ത്, പ്രദീപ്…

Read More