മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന നാല് നാള്‍; നാല് പുറം നന്നാക്കാം ശൂചീകരണ ക്യാമ്പയിന് വയനാട് ജില്ലയിൽ തുടക്കമായി
മഴക്കാലപൂര്‍വ്വ ശുചീകരണ ക്യാമ്പയിന് തുടക്കം മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന നാല് നാള്‍; നാല് പുറം നന്നാക്കാം ശൂചീകരണ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. തൊണ്ടര്‍നാട് പഞ്ചായത്തില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. കോറോം ടൗണിലെ തോട് വൃത്തിയാക്കിയാണ് ക്യാമ്പയിന് തുടക്കമിട്ടത്. ജില്ലാഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടക്കുന്ന ശൂചീകരണ പരിപാടികള്‍ക്ക് ശുചിത്വമിഷനും ഹരിത കേരളമിഷനും നേതൃത്വം നല്‍കും. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചും മാസ്‌ക്, ഗ്ലൗസ് എന്നിവ…