ലക്ഷദ്വീപ് അഡ്മിനിസ ട്രേറ്ററുടെ ആ നാവിശ്യ ഇടപെടലുകളും തദ്ദേശിയർക്കെതിരെയുള്ള നീതി നിഷേധവും അവസാനിപ്പിക്കണെമെന്നും പ്രഫുൽ പട്ടേലിനെ തിരിച്ച് വിളിക്കണെമെന്നും യുവജനതാ ദൾ(എസ്) വയനാട് ജില്ലാ കമ്മറ്റി ആവശ്യപെട്ടു
നിഷകളങ്കരായ ലക്ഷ്വദ്വീപ് ജനതയോട് ഫാസിസ്റ്റ് ഭരണകൂടം
നടത്തുന്ന മനുഷ്യത്തരഹിത നിലപാടിൽ പ്രതിഷേധിച്ച് ജൂൺ 3 വ്യാഴാഴ്ച്ച പ്രതീക്ഷേധ ദിനാമാച്ചരിക്കാനും തീരുമാനിച്ചു ഓൺലൈനിൽ നടന്ന
യോഗം യുവ ജനതാ ദൾ(എസ്) ജില്ലാ പ്രസിഡന്റ് നിസാർ പള്ളിമുക്ക് അന്ധ്യക്ഷനായി
സംസ്ഥാന ജനറൽ സെക്റട്ടറി പി.കെ അനീഷ് കോയ ഉദ്ഘാടനം ചെയ്തു.
ഉനൈസ് കല്ലൂർ, സൈഫു വൈത്തിരി
സനൽ മുള്ളൻ കൊല്ലി, അമീർ അറക്കൽ, അഫ്സൽ മാനന്തവാടി, സലീം ബത്തേരി , ബിനു തോമസ്,നിസാർ കണിയാമ്പറ്റ,ഷബീറലി വെള്ളമുണ്ട സംസാരിച്ചു
അരുൺ പുൽപ്പള്ളി സ്വാഗതവും ആസീം പനമരം നന്ദിയും പറഞ്ഞു.