Headlines

വയനാട് ജില്ലയില്‍ 497 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.32

  വയനാട് ജില്ലയില്‍ ഇന്ന് (19.05.21) 497 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 947 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.32 ആണ്. 489 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53916 ആയി. 46059 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7152 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5901 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

വയനാട് പുൽപ്പള്ളിയിൽ കബനി നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വയനാട് പുൽപ്പള്ളിയിൽ കബനി നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കേരള കർണാടക അതിർത്തിയിലെ കമ്പനി നദിയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന മധ്യവയസ്കൻ്റെ മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്. ഇന്ന് 2 മണിയോടെ യാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്.തുടർന്ന് പുൽപ്പള്ളി പോലിസിൻ്റെയും ബത്തേരി ഫയർഫോഴ സിൻ്റെയും നേത്യത്യത്തിൽ മൃതദേഹം കരയ്ക്കടുപ്പിക്കുകയായിരുന്നു. തുടർച്ചയായ കനത്ത മഴയെ തുടർന്ന് കബനി നദിയിൽ ജലനിരപ്പ് ഉയർന്ന അവസ്ഥയിലാണ് മൃതദേഹം ഒഴുകിയെത്തിയതാണോയെന്നും സംശയിക്കുന്നു. ആർ ടി പി സി ആർ…

Read More

കോവിഡ് പരിശോധനഫലം ഇനി വേഗത്തില്‍; ജില്ലാ പഞ്ചായത്ത് വക 62 ലക്ഷം രൂപയുടെ ആര്‍.ടി.പി.സി.ആര്‍ എക്‌സ്ട്രാക്ടര്‍ മെഷിന്‍ കൈമാറി

ജില്ലയിലെ കോവിഡ് പരിശോധന സംവിധാനം വേഗത്തിലാക്കാന്‍ വയനാട് ജില്ലാ പഞ്ചായത്തിന്റെ വക ജില്ലാ ഭരണകൂടത്തിന് ആര്‍.ടി.പി.സി ആര്‍, ആര്‍.എന്‍.എ എക്സ്ട്രാക്ടര്‍ മെഷീന്‍. കലക്ടറേറ്റ് പരിസരത്ത് നടന്ന ലളിതമായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയ്ക്ക് മെഷിന്‍ കൈമാറി. 62 ലക്ഷം രൂപ ചെലവിലാണ് ജില്ലാ പഞ്ചായത്ത് നൂതന പരിശോധന മെഷിനും അനുബന്ധ ഉപകരണങ്ങളും ജില്ലയ്ക്കായി സജ്ജമാക്കിയത്.   കോവിഡ് രോഗികളുടെ എണ്ണത്തിനനുസരിച്ച് പരിശോധനാ സൗകര്യങ്ങള്‍ ജില്ലയില്‍ വിപുലപ്പെടുത്തുക എന്നതാണ് ലക്ഷ്യം….

Read More

കോവിഡ് ചിത്സയിലിരിക്കെ വയനാട്ടിൽ വയോധിക മരണപ്പെട്ടു

സുൽത്താൻ ബത്തേരി കല്ലു വയൽ ചെട്ടിയാം കണ്ടി പരേതനായ അഹമ്മദ് കോയയുടെ ഭാര്യ റുഖിയ (83) ആണ് മരിച്ചത്. കോ വിഡ് ബാധിച്ച് മേപ്പാടി വിംസ് ആശ്രുപത്രിയിൽ ചികിത്സയലായിരുന്നു. മക്കൾ: അബൂബക്കർ ,മമ്മുട്ടി

Read More

വയനാട് ജില്ലയിലെ വിവിധയിടങ്ങളിൽ ഇന്ന് വെെദ്യുതി മുടങ്ങും

വയനാട് ജില്ലയിലെ വിവിധയിടങ്ങളിൽ ഇന്ന് വെെദ്യുതി മുടങ്ങും പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ* കാവും മന്ദം ടൗൺ, പടിഞ്ഞാറത്തറ ബി എസ് എൻ എൽ കാപ്പുണ്ടിക്കൽ സ്വരാജ് ഹോസ്പിറ്റൽ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9മുതൽ വൈകീട്ട് 5.30വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും._ മുട്ടില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ* മുട്ടില്‍ ടൗണ്‍, അമ്പുകുത്തി, എടപ്പെട്ടി, പാറക്കല്‍, പരിയാരം, ചെലണിച്ചാല്‍, കൊളവയല്‍ എന്നീ ഭാഗങ്ങളില്‍ ഇന്ന് 9 മുതല്‍ വൈകീട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും….

Read More

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൈത്താങ്ങായി അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം

  അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ കോവിഡ് രോഗികൾ കൂടുതലുള്ള പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകുന്നതിനായി കേരള കാർഷിക സർവ്വകലാശാലയുടെ കാർഷിക ഗവേഷണ കേന്ദ്രം 700 കിലോയോളം പഴം-പച്ചക്കറികൾ പഞ്ചായത്തിന് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത്, വൈസ് പ്രസിഡണ്ട് കെ ഷെമീർ എന്നിവർ ഏറ്റുവാങ്ങി.

Read More

വയനാട് ജില്ലയില്‍ 631 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.05

  വയനാട് ജില്ലയില്‍ ഇന്ന് (18.05.21) 631 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 1309 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 21.05 ആണ്. 619 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53419 ആയി. 45098 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7475 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 6255 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

മുഴുവൻ വാർഡുകളിലും കോവിഡ് കണ്ട്രോൾ റൂം തുറന്ന് അമ്പലവയൽ പഞ്ചായത്ത്; ജില്ലയിലെ ആദ്യ പഞ്ചായത്ത്

  അമ്പലവയൽ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സംസ്ഥാനത്തിന് തന്നെ മാതൃകയാവുകയാണ് അമ്പലവയൽ ഗ്രാമപഞ്ചായത്ത്. 20 വാർഡുകളിലും കണ്ട്രോൾ റൂം ആരംഭിച്ച ജില്ലയിലെ ആദ്യ പഞ്ചായത്താണ് അമ്പലവയൽ. തിങ്കളാഴ്ചയോടെ എല്ലാ വാർഡ് കൺട്രോൾ റൂമുകളുടെയും പ്രവർത്തനം ആരംഭിച്ചു. രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തന സമയം. വാർഡുകളിലെ കോവിഡ് പോസിറ്റീവ് ആയവരുടെ കണക്കുകൾ ശേഖരിക്കുക, അവരുടെ ആവശ്യങ്ങൾക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ റാപിഡ് റെസ്പോൺസ് ടീമിനെ അറിയിക്കുക, കോവിഡ് പ്രതിരോധം ഊർജ്ജസ്വലമാക്കുന്നതിന് വേണ്ട നടപടികൾ…

Read More

വയനാട് ജില്ലയില്‍ 211 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.26

  വയനാട് ജില്ലയില്‍ ഇന്ന് (17.05.21) 211 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 6907 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.26 ആണ്. 203 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 52788 ആയി. 43789 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 8576 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 7326 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

വയനാട്ടിൽ കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന് പരിക്ക്

വയനാട്ടിൽ കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന് പരിക്ക്. മാനന്തവാടിയിലെ മാധ്യമപ്രവര്‍ത്തകന്‍ കെ.എസ്.സജയന്‍ (34) നാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി എട്ട് മണിക്ക് ഒണ്ടയങ്ങാടിക്ക് അടുത്ത് വെച്ചാണ് സംഭവം.ബൈക്കില്‍ വരികയായിരുന്ന സജയനെ ഒരു കൂട്ടം കാട്ടുപന്നികള്‍ ആക്രമിക്കുകയായിരുന്നു.വലതു കൈ അസ്ഥിക്ക് പൊട്ടലുണ്ട്. വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

Read More