Headlines

വയനാട് ജില്ലയില്‍ 702 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.48

  വയനാട് ജില്ലയില്‍ ഇന്ന് (15.05.21) 702 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 479 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.48 ആണ്. 700 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 51987 ആയി. 36379 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 14708 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13431 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ അയൽ സംസ്ഥാനത്ത് നിന്നെത്തുന്നവരെ വയനാട്ടിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ അയൽ സംസ്ഥാനത്ത് നിന്നെത്തുന്നവരെ വയനാട്ടിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള

Read More

ഭൂമിശാസ്ത്രപരമായ പ്രത്യേകത: വയനാടിന്റെ കിഴക്ക്, പടിഞ്ഞാറു ഭാഗങ്ങളില്‍ മഴയുടെ അളവില്‍ അന്തരം

ഭൂമിശാസ്ത്രപരമായ പ്രത്യേകത: വയനാടിന്റെ കിഴക്ക്, പടിഞ്ഞാറു ഭാഗങ്ങളില്‍ മഴയുടെ അളവില്‍ അന്തരം കല്‍പ്പറ്റ: വയനാടിന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ പെയ്യുന്ന മഴയുടെ അളവില്‍ വലിയ അന്തരം. ജില്ലയുടെ പടിഞ്ഞാറുഭാഗത്തുള്ള ലക്കിടി, പടിഞ്ഞാറത്തറ, കുറിച്യര്‍മല, മേപ്പാടി, ചെമ്പ്രമല, വെള്ളരിക്കുണ്ട് ഭാഗങ്ങളില്‍ വര്‍ഷം 4,000 മുതല്‍ 5,000 വരെ മില്ലി മീറ്റര്‍ മഴ ലഭിക്കുമ്പോള്‍ കിഴക്കുഭാഗത്തു ഡക്കാന്‍ പീഠഭൂമിയോടു ചേര്‍ന്നുകിടക്കുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ഉള്‍പ്പെടെ പ്രദേശങ്ങളില്‍ ശരാശരി 1,500 മില്ലി മീറ്റര്‍ മഴയാണ് പെയ്യുന്നത്. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ…

Read More

വയനാട്ടിൽ കോവിഡ് ബാധിച്ച് മരിച്ച മാതാവിൻ്റെ സംസ്കാരം നടത്തിയ മകൻ്റെ കട പോലീസ് അടപ്പിച്ചു

വയനാട്ടിൽ കോവിഡ് ബാധിച്ച് മരിച്ച മാതാവിൻ്റെ സംസ്കാരം നടത്തിയ മകൻ്റെ കട പോലീസ് അടപ്പിച്ചു. വ്യാപാരിക്കും ഭാര്യക്കുമെതിരെ കേസ് എടുത്തു. കേണിച്ചിറ സൊസൈറ്റി കവലയിലെ ടാപ്പി ടൈം മാർട്ട് എന്ന സൂപ്പർമാർക്കറ്റ് നടത്തുന്ന മീനങ്ങാടി കാര്യമ്പാടി സ്വദേശിയായ ജയിലാവുദ്ദീനെ (47) തിരെയാണ്    കേണിച്ചിറ പോലീസ് കേസ് എടുത്തത്. ഇക്കഴിഞ്ഞ പത്തിന് ഇദ്ദേഹത്തിൻ്റെ മാതാവ് കോവിഡ് ബാധിച്ച് മരിച്ചു. സന്നദ്ധ പ്രവർത്തകരാണ് പി പി ഇ കിറ്റണിഞ്ഞ് സംസ്കാരം നടത്തിയത്. എന്നാൽ ഇവർക്കൊപ്പം  സുരക്ഷാ ക്രമീകരണങ്ങളില്ലാതെ സംസ്കാര…

Read More

കാട്ടാനയുടെ അക്രമത്തിൽ പരിക്കേറ്റ സ്ത്രീ ഡി എം വിംസിൽ ചികിത്സയിൽ

മേപ്പാടി: മുണ്ടക്കൈകടുത്ത് ഏലമലയിൽ ജോലിക്കുപോകുമ്പോൾ രാവിലെ എട്ടുമണിയോടെയായിരുന്നു ചൂരൽമല മുടക്കയിൽ ഹൗസിൽ ലീലയെ (56) കാട്ടാന ആക്രമിച്ചത്. മൂന്നു കിലോമീറ്ററോളം ചുമന്ന് റോഡിൽ എത്തിച്ചശേഷമാണ് ഗുരുതരമായി പരിക്കേറ്റ ഇവരെ ഡി എം വിംസിൽ എത്തിക്കാനായത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതിനു ശേഷമുള്ള പരിശോധനയിൽ ഇടതു ഭാഗത്തെ വാരിയെല്ലുകൾക്ക് ഒൻപത് പൊട്ടുകളും വലതുഭാഗത്തെ വാരിയെല്ലുകൾക്ക് നാല് പൊട്ടുകളും കണ്ടെത്തി. ഒപ്പം നട്ടെല്ലിനും പരിക്കുണ്ട്.കൂടാതെ ഒരു വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് ഇറങ്ങിയതിനെ തുടർന്ന് അവിടെ കൂടിയ രക്തവും നീരും നീക്കാൻ വേണ്ടി…

Read More

വയനാട് ജില്ലയില്‍ 482 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.61

  വയനാട് ജില്ലയില്‍ ഇന്ന് (14.05.21) 482 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 648 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.61 ആണ്. 476 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 15 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 51285 ആയി. 35907 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 14690 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13497 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ പോകണം

  കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പൂവമൂല കോളനി അഞ്ചുകുന്ന്, കോട്ടനോട് കോളനി മൂലക്കാവ്, വെള്ളരിക്കുന്ന് കോളനി വെള്ളമുണ്ട, നാഗത്താൻകുന്ന് കോളനി അമ്പലവയൽ, ചിറമൂല കോളനി കോളനി, എടക്കുന്ന് കോളനി തോമാട്ടുചാൽ, ചാലിൽ പുത്തൻപുര കോളനി കാട്ടിമൂല, പുല്ലൂറിഞ്ഞി കോളനി കാട്ടിമൂല, വരടിമൂല പണിയ കോളനി, പാലേരി കോളനി തൊണ്ടർനാട്, കല്ലൂർകുന്ന് കോളനി വള്ളുവടി,കീഴയാറ്റുകുന്നു കോളനി,നാല് സെന്റ് കോളനി മഞ്ചാടി, നെന്മേനി നീലമാങ്ങ കോളനി, കുപ്പച്ചി കോളനി…

Read More

വയനാട് പുൽപ്പള്ളിയിൽ കോവിഡ് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു

പുൽപ്പള്ളി: ആടിക്കൊല്ലി താഴ്വനാൽ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (70) കൊവിഡ് ബാധിച്ച് മരിച്ചു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മക്കൾ: ലൈസ, ഷീബ, ജോമി, ജിനി (ഇറ്റലി). മരുമക്കൾ: ദേവസ്യ, ബേബി, സിനി, പരേതനായ പ്രസാദ്.

Read More

വയനാട് റെഡ് അലര്‍ട്ട്: ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് തടസ്സപ്പെടുത്തരുതെന്ന് ജില്ലാ കലക്ടര്‍

റെഡ് അലര്‍ട്ട്: വയനാട് ‍ജില്ലയില് ജാഗ്രതാ നിര്‍ദ്ദേശം വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് തടസ്സപ്പെടുത്തരുതെന്ന് ജില്ലാ കലക്ടര്‍. എന്‍.ഡി.ആര്‍.എഫ് സംഘം വൈകീട്ട് എത്തും വയനാട് ജില്ലയില്‍ നാളെ (ശനി) അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും പുഴ- തോടു സമീപങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പെഴ്‌സണായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അഭ്യര്‍ത്ഥിച്ചു. കാലാവസ്ഥാ മുന്നറിയിപ്പു പ്രകാരം ജില്ലയില്‍ ശനിയാഴ്ച റെഡ് അലര്‍ട്ടും ഞായറാഴ്ച യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്….

Read More

വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ തൊഴിലാളി സ്ത്രീക്ക് പരിക്ക്

വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ തൊഴിലാളി സ്ത്രീക്ക് പരിക്ക്. മേപ്പാടി പുത്തുമല ഏലമല സ്വദേശിനിയായ ലീലാ ബാലനാണ് പരിക്കേറ്റത്. രാവിലെ ഏല ത്തോട്ടത്തിൽ പണി പോകുന്നതിനിടയിൽ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു പരിക്കേറ്റ ലീലയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More