ഈദ്-ഉല്‍-ഫിത്ര്‍ ദിനത്തില്‍ ഉരുക്കളുടെ അറവ് നടത്തുന്നതിനും മാംസം വിതരണം ചെയ്യുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പുറപ്പെടുവിച്ചു
1. അറവ് നടത്തുന്നവര്‍, എവിടെ വച്ചാണ് ഉരുക്കളെ അറക്കുന്നതെന്നുള്ള വിവരം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറെ അറിയിക്കണം. അറവ് നടത്തുന്നവരുടെ ഫോണ്‍ നമ്പരുകള്‍ ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍മാരെ അറിയിക്കേണ്ടതും, വാര്‍ഡ് മെമ്പര്‍ തങ്ങളുടെ പരിധിയിലുള്ള ആളുകള്‍ക്ക് വിവരം കൈമാറേണ്ടതുമാണ്._ 2. വീടുകളിലേക്ക് മാംസം വളണ്ടിയര്‍മാരെ ഉപയോഗിച്ചു മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളു._ 3. ഉരുക്കളെ അറക്കുന്നവരും, മാംസം വിതരണം ചെയ്യുന്ന വളണ്ടിയര്‍മാരും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസറില്‍ നിന്നും ഏകദിന യാത്രാ പാസ് വാങ്ങേണ്ടതാണ്….