വയനാട്ടിൽ കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന് പരിക്ക്.
മാനന്തവാടിയിലെ മാധ്യമപ്രവര്‍ത്തകന്‍ കെ.എസ്.സജയന്‍ (34) നാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി എട്ട് മണിക്ക് ഒണ്ടയങ്ങാടിക്ക് അടുത്ത് വെച്ചാണ് സംഭവം.ബൈക്കില്‍ വരികയായിരുന്ന സജയനെ ഒരു കൂട്ടം കാട്ടുപന്നികള്‍ ആക്രമിക്കുകയായിരുന്നു.വലതു കൈ അസ്ഥിക്ക് പൊട്ടലുണ്ട്. വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.