അമ്പലവയൽ: അമ്പലവയൽ പഞ്ചായത്തിൻറെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി പൾസ് ഓക്സീ മീറ്ററുകൾ നൽകി അമ്പലവയൽ ഷാർജ മലയാളി കൂട്ടായ്മ. 20 പൾസ് ഓക്സീ മീറ്ററുകളാണ് പഞ്ചായത്തിന് നൽകിയത്. ഷാർജ മലയാളി കൂട്ടായ്മ പ്രധിനിധി റജി ജോർജ് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്തിന് ഓക്സീ മീറ്ററുകൾ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി ബി സെനു , പഞ്ചായത്ത് സെക്രട്ടറി ശ്രീജിത്ത്, പ്രദീപ് എടക്കൽ എന്നിവർ പങ്കെടുത്തു.