ഫാമുകളിൽ ഉത്പാദനം കുറഞ്ഞു; കോഴിയിറച്ചി വില കുതിക്കുന്നു
ഫാമുകളിൽ ഉത്പാദനം കുറഞ്ഞതോടെ കോഴിയിറച്ചി വില കുത്തനെ ഉയരുന്നു. ജില്ലയിലെ കടകളിൽ 200 മുതൽ 220 രൂപ വരെയാണ് ഒരു കിലോയ്ക്ക് ഈടാക്കുന്നത്. ഒരുമാസം മുമ്പ് 130 രൂപയായിരുന്നു വില. ഒരുമാസത്തിനിടെ നൂറ് രൂപയോളം വർധിച്ചു. ഈസ്റ്ററിനുശേഷം 30 മുതൽ മുതൽ 50 രൂപ വരെ കൂടി. നാടൻ കോഴിയിറച്ചിക്ക് കിലോഗ്രാമിന് 300 രൂപയാണ് ഇപ്പോൾ വില. ചൂട് വർധിച്ചത് ഫാമുകളിൽ കോഴിവളർച്ചയെ ബാധിക്കുന്നുണ്ട്. പകൽച്ചൂട് വർധിച്ചതോടെ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സംഭവങ്ങളും ഉണ്ട്. 45 ദിവസം…