മനുഷ്യജീവനു ഭീഷണിയായി പനമരം ചീരവയലിലെ വൈദ്യുതി ലൈനുകള്‍
പനമരം: പനമരം പഞ്ചായത്ത് ഏഴാംവാര്‍ഡിലെ ചീരവയല്‍ പ്രദേശത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനുകള്‍ മനുഷ്യര്‍ക്കും വന്യജീവികള്‍ക്കും ഭീഷണിയാകുന്നു. നടന്നുപോകുമ്പോള്‍ തലയില്‍ മുട്ടുന്ന വിധമാണ് പല സ്ഥലത്തും വൈദ്യുതി ലൈനുകള്‍ സ്ഥിതി ചെയ്യുന്നത്. വൈദ്യുതി പോസ്റ്റുകൾ പലതും ചെരിഞ്ഞാണ് നില്‍ക്കുന്നത്. മഴക്കാലം ആരംഭിക്കുന്നതോടെ, ചെരിഞ്ഞുനില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകൾ പലതും നിലംപൊത്താന്‍ സാധ്യതയുമുണ്ട്. നിരവധി തവണ പരാതി എഴുതി പനമരം കെ.എസ്.ഇ.ബി. ഓഫീസില്‍ കൊണ്ടുപോയിക്കൊടുത്തിട്ടും അധികൃതര്‍ നടപടി എടുത്തിട്ടില്ല. ഒരു തവണ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. കാര്യങ്ങള്‍ ബോധ്യപ്പെട്ടപ്പോള്‍ ഉടന്‍ പരിഹാരമുണ്ടാക്കാമെന്നു…
