Headlines

വയനാട് ജില്ലയിൽ 133 പേർക്ക് കൂടി കോവിഡ് ;17 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയിൽ 133 പേർക്ക് കൂടി കോവിഡ് ;17 പേര്‍ക്ക് രോഗമുക്തി വയനാട് ജില്ലയില്‍ ഇന്ന് (12.04.21) 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 17 പേര്‍ രോഗമുക്തി നേടി. 120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ 6 പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഒരു ആരോഗ്യ പ്രവർത്തകക്കും കോവിഡ് ബാധിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29857 ആയി. 28191 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍…

Read More

വയനാട് പനമരത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു

  പനമരം ആര്യന്നൂര്‍നട റോഡില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. അഞ്ചുകുന്ന് സ്വദേശി മുക്രി യൂസഫിന്റെ മകന്‍ ഉവൈസ് (19) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ 13 വയസ്സുകാരന്‍ അമീര്‍ റഹ്മാനെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.    

Read More

വയനാട് ജില്ലയില്‍ 200 പേര്‍ക്ക് കൂടി കോവിഡ്;34 പേര്‍ക്ക് രോഗമുക്തി

  വയനാട് ജില്ലയില്‍ ഇന്ന് (11.04.21) 200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 34 പേര്‍ രോഗമുക്തി നേടി. 194 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ 10 പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29724 ആയി. 28174 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1217 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1071 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* നെന്മേനി സ്വദേശികൾ…

Read More

മനുഷ്യജീവനു ഭീഷണിയായി പനമരം ചീരവയലിലെ വൈദ്യുതി ലൈനുകള്‍

പനമരം: പനമരം പഞ്ചായത്ത് ഏഴാംവാര്‍ഡിലെ ചീരവയല്‍ പ്രദേശത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനുകള്‍ മനുഷ്യര്‍ക്കും വന്യജീവികള്‍ക്കും ഭീഷണിയാകുന്നു. നടന്നുപോകുമ്പോള്‍ തലയില്‍ മുട്ടുന്ന വിധമാണ് പല സ്ഥലത്തും വൈദ്യുതി ലൈനുകള്‍ സ്ഥിതി ചെയ്യുന്നത്. വൈദ്യുതി പോസ്റ്റുകൾ പലതും ചെരിഞ്ഞാണ് നില്‍ക്കുന്നത്. മഴക്കാലം ആരംഭിക്കുന്നതോടെ, ചെരിഞ്ഞുനില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകൾ പലതും നിലംപൊത്താന്‍ സാധ്യതയുമുണ്ട്. നിരവധി തവണ പരാതി എഴുതി പനമരം കെ.എസ്.ഇ.ബി. ഓഫീസില്‍ കൊണ്ടുപോയിക്കൊടുത്തിട്ടും അധികൃതര്‍ നടപടി എടുത്തിട്ടില്ല. ഒരു തവണ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. കാര്യങ്ങള്‍ ബോധ്യപ്പെട്ടപ്പോള്‍ ഉടന്‍ പരിഹാരമുണ്ടാക്കാമെന്നു…

Read More

കുറുവദ്വീപും സൂചിപ്പാറയും തുറന്നു

കല്പറ്റ: രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളായ കുറുവ ദ്വീപും സൂചിപ്പാറയും സഞ്ചാരികൾക്കായി തുറന്നു. ശനിയാഴ്ച തുറക്കുമെന്നറിഞ്ഞതോടെ രാവിലെ മുതൽ കുറുവദ്വീപിലേക്ക് സഞ്ചാരികളെത്തിച്ചേർന്നിരുന്നു. അതേസമയം സൂചിപ്പാറ കാണാനെത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ പ്രതീക്ഷിച്ചതിലും കുറവുണ്ടായി. രണ്ടു കേന്ദ്രങ്ങളിലുമെത്തിയ വിനോദസഞ്ചാരികൾ ഭൂരിപക്ഷവും സംസ്ഥാനത്തിനകത്തു നിന്നുള്ളവർതന്നെയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ അതിർത്തികളിലൂടെയുള്ള യാത്രകൾക്ക് നിയന്ത്രണമുള്ളതാണ് അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെത്താത്തതിന് കാരണം. വിനോദകേന്ദ്രങ്ങൾക്ക് സമീപത്തെ ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങൾ നടത്തിയിരുന്നവർക്കും പുത്തൻ പ്രതീക്ഷകളാണ് നൽകുന്നത്. വ്യാപാര സ്ഥാപനങ്ങളും തുറക്കാനുള്ള തയ്യാറെടുപ്പിലാണ്….

Read More

ഷിഗല്ല – വയനാട് ജില്ലയിലെ  പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി ആരോഗ്യവകുപ്പ്

വയനാട്  ജില്ലയിൽ ഇതുവരെ എട്ട് പേർക്ക് ഷിഗല്ല രോഗം സ്ഥിരീകരിക്കുകയും രണ്ടുപേർ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അഭ്യർത്ഥിച്ചു. നൂൽപ്പുഴയിലെ പിലാക്കാവ് കോളനിയിലെ ആറുവയസുകാരിയാണ് ഷിഗല്ല ബാധിച്ചു കഴിഞ്ഞ ദിവസം മരിച്ചത്. മരണ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മാർച്ച് 15 ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് മരിച്ച ചീരാൽ സ്വദേശി 59-കാരന് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. പനിയും വയറിളക്കവും…

Read More

രോഗ ലക്ഷണങ്ങൾ ഉള്ളവർ ടെസ്റ്റിന് തയ്യാറാകണം; വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ

കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവരും രോഗികളുമായി സമ്പർക്കമുണ്ടായവരും ടെസ്റ്റ് നടത്താൻ സ്വമേധയാ മുന്നോട്ടുവരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അഭ്യർത്ഥിച്ചു. രോഗം സ്ഥിരീകരിക്കുന്നവർക്ക് വേഗത്തിൽ ചികിത്സ ലഭ്യമാക്കിയാൽ ഗുരുതരമാക്കുന്നത് തടയാനും മറ്റുള്ളവരിലേക്ക് പകരുന്നത് ഒഴിവാക്കാനും സാധിക്കും. ഈ മഹാമാരിയിൽ നിന്ന് സമൂഹത്തെ രക്ഷിക്കുന്നതിന് എല്ലാവരും ജാഗ്രത പാലിക്കണം. മാസ്ക് ശരിയായ രീതിയിൽ ധരിക്കുക, കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക, അർഹരായവർ വാക്സിൻ സ്വീകരിക്കുക തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ എല്ലാവരും സ്വീകരിക്കണം.    

Read More

വയനാട് ജില്ലയില്‍ 191 പേര്‍ക്ക് കൂടി കോവിഡ്:71 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 191 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 71 പേര്‍ രോഗമുക്തി നേടി. 188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29524 ആയി. 28140 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1060 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 934 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* ബത്തേരി സ്വദേശികൾ 23 പേർ, കൽപ്പറ്റ, വൈത്തിരി 17 പേർ വീതം,…

Read More

വയനാട്ടില്‍ ഷിഗല്ല സ്ഥിരീകരിച്ചു

  വയനാട്ടില്‍ ഷിഗല്ല സ്ഥിരീകരിച്ചു നൂല്‍പ്പുഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ 6 വയസ്സുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. രണ്ടാം തീയതിയാണ് മരിച്ചത്. ഷിഗല്ല സ്ഥിരീകരിച്ച ശ്രവ പരിശോധനാഫലം ലഭിച്ചത് ഇന്നലെ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.    

Read More

സുൽത്താൻ ബത്തേരി കാൽനട യാത്രക്കാരൻ പിക്കപ്പ് തട്ടിമരിച്ചു

ബത്തേരിയിലെ ഹോട്ടല്‍ തൊഴിലാളിയായ കോഴിക്കോട് ചിക്കിലോട് പൊയില്‍ വീട്ടില്‍ വത്സലന്‍ (56) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.20 ഓടെ ബത്തേരി ടൗണില്‍ അസംപ്ഷന്‍ ജംഗ്ഷന് സമീപം ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മീനുമായി വരുകയായിരുന്ന പിക്കപ്പ് ജീപ്പ് ഇടിച്ചാണ് അപകടം സംഭവിച്ചത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബത്തേരി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു

Read More