ബത്തേരിയിലെ ഹോട്ടല്‍ തൊഴിലാളിയായ കോഴിക്കോട് ചിക്കിലോട് പൊയില്‍ വീട്ടില്‍ വത്സലന്‍ (56) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.20 ഓടെ ബത്തേരി ടൗണില്‍ അസംപ്ഷന്‍ ജംഗ്ഷന് സമീപം ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മീനുമായി വരുകയായിരുന്ന പിക്കപ്പ് ജീപ്പ് ഇടിച്ചാണ് അപകടം സംഭവിച്ചത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബത്തേരി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു
The Best Online Portal in Malayalam