ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സുൽത്താൻ ബത്തേരി നിയോജകമണ്ഡലം പ്രകടനപത്രിക പ്രകാശനം ചെയ്തു
സുൽത്താൻ ബത്തേരി : ഇടതു ജനാധിപത്യമുന്നണി സംസ്ഥാന പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾക്ക് പുറമെ സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനം മുന്നിൽ കണ്ടുകൊണ്ട് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നാൽപ്പത്തിയഞ്ചിന വികസന നിർദേശങ്ങൾ പ്രഖ്യാപിച്ചു. നിയോജക മണ്ഡലത്തിൽ നടപ്പിലാക്കാൻ ഉദേശിക്കുന്ന പ്രകടന പത്രിക പ്രസ്‌ക്ലബ്ബിൽ പ്രകാശനംചെയ്തുകൊണ്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് നടപ്പിലാക്കുന്ന വികസന കാര്യങ്ങൾ വിശദീകരിച്ചത്. കർഷകർക്കും,കൃഷിക്കാർക്കും മുന്തിയ പരിഗണന നൽകികൊണ്ടുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കാപ്പി, കുരുമുളക്, ഇഞ്ചി, തേയില, നെല്ല്,എന്നിവ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി കാർഷികാധിഷ്ഠിത…