വയനാട് മീനങ്ങാടിയിൽ യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു   മീനങ്ങാടിയിൽ യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. മീനങ്ങാടി മുരണിയിൽ കളത്തിൽ ഷംസുദ്ധീന്റെ ഭാര്യ ഉമൈബത്ത് ( 40 ) ആണ് മരിച്ചത്. പ്രദേശവാസി ശ്രീകാന്ത് (31) ഇവരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.  ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ  മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു