Headlines

വയനാട്ടിൽ മരം ദേഹത്തുവീണ് സ്കൂൾ ജീവനക്കാരൻ മരിച്ചു

മാനന്തവാടി: മാനന്തവാടി എള്ളുമന്ദം വലിയ കരോട്ട് തോമസ് (56) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് അപകടം. മാനന്തവാടി ഹില്‍ ബ്ലൂംസ് സ്‌കൂള്‍ ജീവനക്കാരനായിരുന്നു തോമസ്. സ്‌കൂള്‍ പരിസരത്തെ മരംമുറിക്കവെ കയര്‍ പിടിച്ച് സഹായിക്കുന്നതിനിടയില്‍ മുറിച്ചിട്ട മരം തോമസിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു.ഭാര്യ: ഷേര്‍ളി, മക്കള്‍: ദിപിന്‍ തോമസ്, ദില്‍ന തോമസ്.  

Read More

വയനാട് ജില്ലയില്‍ 77 പേര്‍ക്ക് കൂടി കോവിഡ്;34 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (3.04.21) 77 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 34 പേര്‍ രോഗമുക്തി നേടി. 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28707 ആയി. 27751 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 760 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 682 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

തെരഞ്ഞെടുപ്പ് പ്രചരണത്തിൽ കരുതൽ കൈവിടരുത് ; ജില്ലാ കളക്ടർ

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പുകാലത്ത്പൊതുജനങ്ങളും സ്ഥാനാർത്ഥികളും പ്രവർത്തകരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള നിർദ്ദേശിച്ചു.പൊതുയോഗങ്ങളും കുടുംബ യോഗങ്ങളും അടച്ചിട്ട മുറികളിൽ നടത്താതിരിക്കാൻ ശ്രദ്ധിക്കണം.കുടുംബ യോഗങ്ങളും പൊതുയോഗങ്ങളും തുറസ്സായ സ്ഥലങ്ങളിൽ നടത്തണം.തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഉള്ളവർ ശരിയായ രീതിയിൽ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കൈകൾ ഇടയ്ക്കിടെ ശുചീകരിക്കാനും ശ്രദ്ധിക്കണം. മാസ്ക് മുഖത്തുനിന്നും താഴ്ത്തി ആരെയും അഭിസംബോധന ചെയ്യരുത്. ചുമ, ജലദോഷം, തൊണ്ടവേദന, മണവും രുചിയും അറിയാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങൾ…

Read More

എല്‍.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ഒ.ആര്‍ കേളുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് നയിക്കുന്ന റോഡ് ഷോ നാളെ മാനന്തവാടിയില്‍

എല്‍.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ഒ.ആര്‍ കേളുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് നയിക്കുന്ന റോഡ് ഷോ നാളെ മാനന്തവാടിയില്‍ നടക്കും. ഉച്ചക്ക് 1 മണിക്ക് എരുമത്തെരുവ് സി.ഐ.ടി.യു പരിസരത്ത് നിന്നാണ് റോഡ് ഷോ ആരംഭിക്കുക. ഗാന്ധിപാര്‍ക്ക് ചുറ്റി റോഡ് ഷോ പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിക്കും. സി.പി.ഐ.(എം) കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി, സി.കെ ശശീന്ദ്രന്‍, പി.ഗഗാറിന്‍ എന്നിവര്‍ റോഡ് ഷോക്ക് നേതൃത്വം നല്‍കും.  

Read More

സർവീസ് വയർ നന്നാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരൻ മാടക്കര മണ്ടോക്കര രാജൻ മരിച്ചു

സർവീസ് വയർ നന്നാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു .മാടക്കര മണ്ടോക്കര രാജൻ (33) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടുകൂടി മാടക്കരയിൽ വെച്ചാണ് അപകടം സംഭവിച്ചത്. വൈദ്യുതി ആഘാതമേറ്റ് പോസ്റ്റിൽനിന്നും തെറിച്ചു വീണ രാജനെ ബത്തേരിലെ ആശുപത്രിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി 11 മണിയോടെ രാജൻ മരണപ്പെടുകയായിരുന്നു. ഭാര്യ ശ്യാമ. അഞ്ച് മാസം പ്രായമുള്ള കുട്ടിയുണ്ട്. പിതാവ് പരേതനായ ചാമി. മാതാവ്…

Read More

നെയ്ക്കുപ്പയില്‍ കാട്ടാന ആക്രമിച്ചു കൊന്ന ഗംഗാദേവിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും

നെയ്ക്കുപ്പയില്‍ കാട്ടാന ആക്രമിച്ചു കൊന്ന ഗംഗാദേവിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.കാട്ടാന ശല്യം ഒഴിവാക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും. നെയ്ക്കുപ്പയിലെ ജനകീയ സംരക്ഷണസമിതി നേതൃത്വത്തില്‍ ഫോറസ്റ്റ് റേഞ്ചര്‍ പി ശശികുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സമിതി ഉന്നയിച്ച 4 പ്രധാന ആവശ്യങ്ങളും അംഗീകരിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധം അവസാനിപ്പിച്ചു. ജയിംസ് അഞ്ചുകണ്ടം, പുതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു. ബ്ലോക്ക് മെമ്പര്‍ അന്ന കുട്ടി ജോസ്, റെയ്ഞ്ച് ഓഫീസര്‍ ടി എസ് ശശികുമാര്‍ ,…

Read More

ബി ജെ പി ദേശിയ നേതാവ്  അമിത്ഷാ ഇന്ന് വയനാട്ടിൽ

വയനാട്ടിൽ മത്സരിക്കുന്ന മൂന്ന് സ്ഥാനാർഥികളെയും ജനങ്ങളെയും നേരിൽ കാണാൻ ബി ജെ പി ദേശിയ നേതാവ് അമിത്ഷാ ഇന്ന് വയനാട് ജില്ലയിൽ എത്തും.സുൽത്താൻ ബത്തേരി ബിജെപി സ്ഥാനാർത്ഥി സി.കെ ജാനുവിന്റെ വിജയം ഉറപ്പ് വരുത്തുക എന്നാ മുഖ്യമായ ലക്ഷ്യത്തോടെ അമിത്ഷാ വയനാട്ടിൽ എത്തുന്നത് .സി.കെ ജാനുവിനെ നിയമസഭയിൽ എത്തിക്കുക എന്ന ചരിത്ര നേട്ടം ആണ് ബി ജെ പി മുന്നിൽ കാണുന്നത്.ബഫർ സോൺ ,രാത്രി യാത്ര നിരോധനം ,എന്നി വിഷയങ്ങളിൽ ഇലക്ഷൻ ശേഷം നിർണായക തിരുമാനങ്ങൾ ഉണ്ടാക്കുമെന്നും.ഇതിനെ…

Read More

മർകസിൽ നിന്ന് ഒരേ ദിവസം സനദ് സ്വീകരിച്ച് ഉപ്പയും മകനും

സുൽത്താൻ ബത്തേരി: കാരന്തൂർ മര്കസുസ്സഖാഫത്തി സുന്നിയ്യയിൽ നിന്ന് ഒരുമിച്ച് സനദ് സ്വീകരിച്ച് പിതാവും മകനും. സുൽത്താൻ ബത്തേരി ഓടപ്പള്ളം സ്വദേശി അബ്ദുൽ ഖാദിർ സഖാഫി ‘മൗലവി ഫാളിൽ സഖാഫി’ സനദും മകൻ ഹാഫിള് ബിഷ്ർ ‘ഹിഫ്ള്’ സനദുമാണ് കഴിഞ്ഞ ദിവസം സ്വീകരിച്ചത്. നേരത്തെ പൊന്മള മുഹ്‌യിദ്ദീൻ കുട്ടി ബാഖവിയുടെയും മറ്റും ദർസിൽ പഠനം നടത്തിയ അബ്ദുൽ ഖാദിർ സഖാഫി പ്രവാസ ലോകത്തേക്ക് പോകേണ്ടി വരികയും നാല് വർഷം മുമ്പ് പഠനലോകത്തേക്ക് തിരിച്ചെത്തുകയുമായിരുന്നു. മർകസ് അക്കാദമി ഓഫ് ഖുർആൻ…

Read More

വയനാട് ജില്ലയില്‍ 69 പേര്‍ക്ക് കൂടി കോവിഡ്;44 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (2.04.21) 69 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 44 പേര്‍ രോഗമുക്തി നേടി. 62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28630 ആയി. 27717 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 727 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 651 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* പടിഞ്ഞാറത്തറ സ്വദേശികൾ 11പേർ,…

Read More

വയനാട് ‍നടവയൽ നെയ്ക്കുപ്പ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മയെ കാട്ടാന ആക്രമിച്ച് കൊന്നു

നടവയല്‍ നെയ്ക്കുപ്പ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മയെ കാട്ടാന ആക്രമിച്ച് കൊന്നു.നെയ്ക്കുപ്പ വെളളിലാട്ട് ഗംഗദേവി (47)ആണ് കാട്ടാനയുടെ അക്രമണത്തില്‍ മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഗംഗയെ ഉടന്‍ വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.

Read More