തരുവണ കുന്നുമലങ്ങാടിയില്‍ കിണര്‍ നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കരിങ്ങാരി കാപ്പുംകുന്ന് കോളനിയിലെ മാധവന്‍ (33) ആണ് മരിച്ചത്. ബിസ്മി അനസ് എന്നയാള്‍ക്ക് പരിക്കേറ്റു. കിണര്‍ കുഴിക്കുന്നതിനിടെ കാല്‍ തെറ്റി കിണറ്റില്‍ വീണതായാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് സംഭവം. മൃതദേഹം വയനാട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.