മലപ്പുറം: കിക്ക് ബോക്‌സിങ് താരത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നന്നമ്പ്ര മേലേപ്പുറം പള്ളാട്ട് ഇടവഴി ചെറിയോടത്തില്‍ ഹരിദാസന്റെ മകന്‍ ഹരികൃഷ്ണന്‍ (23) ആണ് മരിച്ചത്. ഇന്നലെ രാത്രി 9ന് ഹരികൃഷ്ണനെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ തോട്ടത്തിനുള്ളിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. താനൂര്‍ പോലിസ് സ്ഥലത്തെത്തി. മൃതദേഹം മോര്‍ച്ചറിയില്‍. കിക്ക് ബോക്‌സിങ്ങില്‍ സംസ്ഥാന, ജില്ലാതല മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്
The Best Online Portal in Malayalam