അഞ്ചാം ക്ലാസ് വിദ്യാർഥിയായ എ.എം. ശേയസ് എന്ന 9 വയസുകാരൻ ജലശയനത്തിലൂടെ ശ്രദ്ധേയനാവുന്നു
മാനന്തവാടി ∙ കണിയാരം സെന്റ് ജോസഫ് ടിടിഐ യിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ എ.എം. ശേയസ് എന്ന 9 വയസുകാരൻ ജലശയനത്തിലൂടെ ശ്രദ്ധേയനാവുന്നു. പൊതുവെ ജലാശയങ്ങൾ കുറവായ വയനാട്ടിൽ നീന്തൽ പഠനത്തിന് പോലുംമതിയായ സൗകര്യങ്ങൾ ഇല്ലാതിരിക്കവെയാണ് ഇൗ കൊച്ചുമിടുക്കൽ വെള്ളത്തിന് മുകളിൽ ഏറെ നേരം നിശ്ചലനായി കിടക്കുന്നത്. മാനന്തവാടി കൂനാർ വയൽ ശ്രേയസിൽ വി.വി. അജേഷിന്റെയും മാനന്തവാടി ക്ഷീരസംഘം സെക്രട്ടറി മഞ്‌ജുഷയുടെയും മകനാണ് ശ്രേയസ്. ലോക്ക് ഡൗൺ കാലത്ത് ക്ഷേത്രം ജീവനക്കാരനായ പിതാവിനൊപ്പം തൃശ്ശിലേരി ശിവ…