ഡി എം വിംസിൽ അതിനൂതന സ്ട്രോക്ക് സെന്റർ പ്രവർത്തനമാരംഭിച്ചു
മേപ്പാടി: പക്ഷാഘാതം കാരണം ജീവൻ നഷ്ടപെടുന്ന ആളുകളുടെ എണ്ണം ജില്ലയിലും അനുബന്ധ പ്രദേശങ്ങളിലും വർധിച്ചുവരുന്ന സാഹചര്യത്തിൽ ന്യൂറോളജിസ്റ്റ്, ന്യൂറോസർജൻ, എമർജൻസി ഫീസിഷ്യൻസ് എന്നിവരടങ്ങിയ വിദഗ്‌ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ജില്ലയിൽ ആദ്യമായി ഒരു സമ്പൂർണ സ്ട്രോക്ക് സെന്റർ ഡി എം വിംസിൽ പ്രവർത്തനമാരംഭിച്ചു. എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീറിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം നിർവഹിച്ചു. തക്ക സമയത്ത് പക്ഷാഘാതം തിരിച്ചറിയാത്തതും യഥാസമയം വേണ്ട ചികിത്സ ലഭിക്കാത്തതുമാണ് ഒട്ടുമിക്ക സ്ട്രോക്ക് കേസുകളിലും മരണം സംഭവിക്കാൻ…