Headlines

വയനാട്ടിൽ അജ്ഞാതസംഘത്തിൻ്റെ ആക്രമണത്തിൽ താഴെ പനമരം നെല്ലിയമ്പത്ത് ദമ്പതികൾക്ക് കുത്തേറ്റു; ഒരാൾ മരിച്ചു

  പനമരം:വയനാട്ടിൽ അജ്ഞാതസംഘത്തിൻ്റെ ആക്രമണത്തിൽ താഴെ പനമരം നെല്ലിയമ്പത്ത് ദമ്പതികൾക്ക് കുത്തേറ്റു; ഒരാൾ മരിച്ചു. താഴെ നെല്ലിയമ്പം പത്മാലയം കേശവൻ മാസ്റ്റർ (60) ആണ് മരിച്ചത് ,പരിക്കേറ്റ ഭാര്യ പത്മാവതിയെ അശുപത്രിയിൽ പ്രവേശിപ്പിച്ചു ഇന്ന് രാത്രി 8.30 തോടെയാണ് സംഭവം . ബഹളം കേട്ട് നടുകാർ എത്തിയാണ് ഇവരെ  ആശുപത്രിയിൽ എത്തിച്ചത്.

Read More

വയനാട്ജില്ലയില്‍ 194 പേര്‍ക്ക് കൂടി കോവിഡ് ;278 പേര്‍ക്ക് രോഗമുക്തി,ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.13

  വയനാട് ജില്ലയില്‍ ഇന്ന് (10.06.21) 194 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 278 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.13 ആണ്. 170 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 60431 ആയി. 56839 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3185 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1849 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

ചാണക കുഴിയിൽ വീണ് വൃദ്ധൻ മരിച്ചു

  മേപ്പാടി:ചാണക കുഴിയിൽ വീണ് വൃദ്ധൻ മരിച്ചു.പുത്തുമല കാശ്മീർ കൈതക്കൽ അച്ചൂട്ടി (75)ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ക്ഷീര കർഷകനാണ്. രാവിലെ തൊഴുത്തിൽ പോയ അച്ചൂട്ടിയെ ചാണകക്കുഴിയിൽ തലകുത്തനെ വീണു കിടക്കുന്നതാണ് കണ്ടത്.അസുഖബാധിതനായിരുന്നു അച്ചൂട്ടി. ഭാര്യ നേരത്തെ മരിച്ചിരുന്നു. മക്കൾ : അഭിലാഷ്, പ്രവീൺ, ഗോപാലൻ.    

Read More

വയനാട് ജില്ലയില്‍ 310 പേര്‍ക്ക് കൂടി കോവിഡ്

    വയനാട് ജില്ലയില്‍ ഇന്ന് 310 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 246 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.03 ആണ്. 283 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 60237 ആയി. 56553 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3156 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1831 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

കാണ്മാനില്ല അമീൻ മുഹമ്മദ് (15)

  കാണ്മാനില്ല അമീൻ മുഹമ്മദ് (15) വയനാട്: ഫോട്ടോയിൽ കാണുന്ന അമീൻ മുഹമ്മദ് എന്ന കുട്ടിയെ പുൽപ്പള്ളിക്കടുത്ത പാപ്ലശ്ശേരിയിൽ നിന്നും ഇന്നലെ വൈകുന്നേരം 4 മണി മുതൽ കാണ്മാനില്ല. ഒരു വാഹനത്തിൽ ബീനാച്ചി വന്നിറങ്ങുകയും, അവിടെ നിന്നും കൽപ്പറ്റ ഭാഗത്തേക്ക് നടന്നു വരുന്നതായും CC tv യിൽ പതിഞ്ഞിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9847084136, 7902276366 നമ്പറുകളിൽ ബന്ധപ്പെടുക.

Read More

വയനാട് ജില്ലയില്‍  ‍ 272 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് 272 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 297 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.37 ആണ്. 255 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59927 ആയി. 56305 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3134 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1763 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

വയനാട് ജില്ലയില്‍ 128 പേര്‍ക്ക് കൂടി കോവിഡ്:ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.76

  വയനാട് ജില്ലയില്‍ ഇന്ന് 128 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 306 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.76 ആണ്. 116 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59655 ആയി. 56004 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3308 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1892 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

വയനാട്‌ വാരാമ്പറ്റയിൽ വീടിന് മുമ്പിൽ നിർത്തിയിട്ട ലക്ഷ്വറി വാഹനത്തിന് നേരെ അർധരാത്രിയിൽ വെടിവെപ്പ്

  വെള്ളമുണ്ട:വീടിന് മുമ്പിൽ നിർത്തിയിട്ട ലക്ഷ്വറി കാറിന് നേരെ വെടിവെപ്പ്. കഴിഞ്ഞ ദിവസം രാത്രി വരാമ്പറ്റയിലാണ് സംഭവം. വാഹനത്തിൽ നിന്നും വെടിയുണ്ടകൾ ലഭിച്ചു.രാവിലെ ഉടമ വാഹനം പുറത്തേക്കിറക്കുമ്പോഴാണ് സൈസ് ഗ്ലാസ് പൊട്ടിയത് കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോൾ മുൻ വശത്തെ ചില്ലും തകർന്ന നിലയിലായിരുന്നു. വാഹനത്തിൻ്റെ അകത്തുനിന്ന് പിന്നീട് വെടിയുണ്ടകൾ ലഭിച്ചു. വെള്ളമുണ്ട പോലിസ് അന്വേഷണം ആരംഭിച്ചു. വാഹനം ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി. മാവോവാദി സാനിധ്യത്തോടൊപ്പം മൃഗവേട്ടക്കാരും സജീവമായ മേഖലയാണ് വാരാമ്പറ്റ വനമേഖല.പുതുശേരിക്കടവ് സ്വദേശിയും പ്രവാസി വ്യവസായിയുമായറഷീദിൻ്റെ…

Read More

സുൽത്താൻ ബത്തേരി കല്ലൂരിൽ ഫെന്‍സിങ്ങില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

സുൽത്താൻ ബത്തേരി: സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിനു ചുറ്റും സ്ഥാപിച്ച ഫെൻസിങ്ങിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കല്ലൂർ തിരുവണ്ണൂർ അലിയുടെ മകൻ മുഹമ്മദ് നിസാം (27 ) ആണ് മരിച്ചത് . ഇന്ന് പുലർച്ചെയാണ് സംഭവം. പന്നി കൃഷിയിടത്തിൽ കയറുന്നതിന് സ്ഥാപിച്ച ഇലക്ട്രിക് ഫെൻസിങ്ങിൽ നിന്നുമാണ് ഷോക്കേറ്റത് സുൽത്താൻബത്തേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു

Read More

വയനാട് തലപ്പുഴ മക്കിമലയില്‍ പേപ്പട്ടി വളര്‍ത്തുമൃഗങ്ങളെ കടിച്ചു

തലപ്പുഴ മക്കിമലയില്‍ പേപ്പട്ടി വളര്‍ത്തുമൃഗങ്ങളെ കടിച്ചു.ഇന്നലെ രാത്രിയിലെത്തിയ പേപ്പട്ടി പ്രദേശത്തെ തൊഴുത്തില്‍ കെട്ടിയ പശുവിനെയും സമീപ വീടുകളിലെ വളര്‍ത്തു നായകളെയും കടിച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്ക് പുറമെ തെരുവില്‍ അലഞ്ഞ് നടക്കുന്ന നായകളെയും പേപ്പട്ടി കടിച്ചു. പ്രദേശത്ത് ഭീതി പരത്തിയ പേപ്പട്ടിയെ നാട്ടുകാര്‍ തല്ലി കൊന്നു. പഞ്ചായത്തില്‍ വിവരമറിയിച്ചതോടെ മൃഗസംരക്ഷണ വകുപ്പ്അധികൃതര്‍ എത്തി മൃഗങ്ങള്‍ക്ക് കുത്തിവെപ്പ് നടത്തി. എന്നാല്‍ തെരുവ് പട്ടികള്‍ക്ക് കുത്തിവെപ്പ് നടത്താത്തതിനാല്‍ ആശങ്കയിലാണ് പ്രദേശവാസികള്‍.

Read More