Headlines

സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയില്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന മുന്‍ഗണന, എ.എ.വൈ വിഭാഗത്തിലെ റേഷന്‍ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കണം

അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന മുന്‍ഗണന, എ.എ.വൈ വിഭാഗത്തിലെ റേഷന്‍ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കണം സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയില്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന മുന്‍ഗണന, എ.എ.വൈ വിഭാഗത്തിലെ റേഷന്‍ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍, പൊതുമേഖല,സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷന്‍കാര്‍, ആദായ നികുതി നല്‍കുന്നവര്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, പ്രതിമാസവരുമാനം 25000 രുപയോ അതില്‍ അധികമേ ഉണ്ടെങ്കില്‍, ഒരു ഏക്കറിലധികം ഭൂമി സ്വന്തമായി ഉളളവര്‍, 1000 ചതുരശ്ര അടിക്ക് മുകളിലുളള…

Read More

വയനാട് ജില്ലയില് 104 പേര്‍ക്ക് കൂടി കോവിഡ്;228 പേര്‍ക്ക് രോഗമുക്തി,ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.86

  വയനാട് ജില്ലയില്‍ ഇന്ന് (14.06.21) 104 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 228 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.86 ആണ്. 94 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 61139 ആയി. 57819 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2992 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1742 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

ചരമം: ഉമ്മത്തകുട്ടി

ചരമം ഉമ്മത്തകുട്ടി മീനങ്ങാടി: മീനങ്ങാടി ചെണ്ണാളി പാലാമ്പടിയൻ പരേതനായ മായിൻ്റെ ഉമ്മത്തകുട്ടി (90) നിര്യാതയായി. സംസ്കാരം നടത്തി. . മക്കളില്ല.    

Read More

60 ലിറ്റർ കർണാടക മദ്യമായി രണ്ടുപേർ പിടിയിൽ

ബാവലി : വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ വഹാബിന്റെ നിർദ്ദേശ പ്രകാരം ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും , തിരുനെല്ലി എസ്.ഐ ദിനേശനും സംഘവും ബാവലി ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ ഗുഡ്സ് വാഹനത്തിലെ പച്ചക്കറി ലോഡിന്റെ മറവിൽ കടത്തുകയായിരുന്ന 60 ലിറ്റർ കർണ്ണാടക നിർമ്മിത വിദേശ മദ്യം പിടികൂടി . മദ്യം കടത്തിയ കണ്ണൂർ കണ്ണവം ചെമ്പാടത്ത് ആബിദ്…

Read More

വയനാട് ജില്ലയില് 147 പേര്‍ക്ക് കൂടി കോവിഡ് ;307 പേര്‍ക്ക് രോഗമുക്തി,ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.88

‍വയനാട് ജില്ലയില് 147 പേര്‍ക്ക് കൂടി കോവിഡ് ;307 പേര്‍ക്ക് രോഗമുക്തി,ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.88 വയനാട് ജില്ലയില്‍ ഇന്ന് (13.06.21) 147 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 307 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.88 ആണ്. 137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 61035 ആയി. 57591 പേര്‍ ഇതുവരെ…

Read More

സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം

സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. അമ്പലവയൽ ജെ.ജെ ഷോപ്പ്, ആർ.എ. ആർ. എസ് എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തിരുന്ന വ്യക്തികൾ പോസിറ്റീവായിട്ടുണ്ട്.  ജൂൺ 10 വരെ ജോലിയിൽ ഉണ്ടായിരുന്നവരായ ബത്തേരി ഫ്ലിപ്കാർട്ട് ഓഫീസ് ജീവനക്കാരൻ , ചീരാൽ പോസ്റ്റ് ഓഫീസ് ജീവനക്കാരൻ എന്നിവർ പോസിറ്റീവാണ്. ചീരാൽ വെറ്റിനറി ഡിസ്പെന്സറിയിൽ ജൂൺ 8 വരെ ജോലി ചെയ്തിരുന്ന വ്യക്തിയും പോസിറ്റീവാണ്. ബത്തേരി സി…

Read More

വയനാട് ജില്ലയില്‍ 266 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് 266 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 285 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.19 ആണ്. 256 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 60888 ആയി. 57279 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3123 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1824 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

മീനങ്ങാടി സി.സി കല്ലിടാം കുന്ന് ജനവാസ കേന്ദ്രത്തില്‍ കടുവയിറങ്ങി

മീനങ്ങാടി സി.സി കല്ലിടാം കുന്ന് എസ്.എന്‍.ഡി.പി റോഡിനോട് ചേര്‍ന്ന പ്രദേശത്താണ് കടുവ ഇറങ്ങിയത്. കഴിഞ്ഞ ദിവസം നിഹാരിക പ്രവീണ്‍ കുമാറിന്റെ വീടിനോട് ചേര്‍ന്ന കൃഷിയിടത്തിലാണ് കടുവ ഇറങ്ങിയതിന്റെ കാല്‍പ്പാടുകള്‍ കണ്ടത്. നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് ഒരാഴ്ച മുമ്പ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇരുളം ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് പ്രദേശത്ത് നിരീക്ഷണം നടത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് കണ്ടത് കടുവയുടെ കാല്‍പ്പാടുകളാണെന്ന് സ്ഥിരീകരിച്ചിരുന്നു

Read More

വയനാട് നെല്ലിയമ്പം ഇരട്ടക്കൊലപാതകം; സംഭവ സ്ഥലം അരിച്ചുപെറുക്കി പോലീസ്

വയനാട് നെല്ലിയമ്പം ഇരട്ടക്കൊലപാതകം. സംഭവ സ്ഥലം അരിച്ചുപെറുക്കി പോലീസ് രണ്ട് വർഷം മുമ്പും സമാനമായ രീതിയിൽ ആക്രമണം  അന്വേഷണത്തിൽ പ്രതികൾക്കായുള്ള തുമ്പാെന്നും പോലീസിന് ലഭിച്ചില്ല. കൊലപാതകം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് വെള്ളിയാഴ്ച അന്വേഷണം നടത്തിയത്. ആക്രമണം ഉണ്ടായ സമയവും മോഷണത്തിന് സമാനമായ യാതൊന്നും കണ്ടെത്താന്‍ കഴിയാത്തതുമാണ് സംഭവത്തിന് പിന്നില്‍ ആസൂത്രിത കൊലപാതകമെന്ന നിഗമനത്തിലേക്ക് എത്തുന്നത്. കൊലപാതകം ആസൂത്രിതമാണെന്ന നിഗമനം നിലനില്‍ക്കുമ്പോള്‍ തന്നെ ആക്രമണത്തിന് പിന്നില്‍ കവര്‍ച്ചാ സംഘമാണോയെന്നും വിശദമായി പരിശോധിക്കുന്നുണ്ട്. നെല്ലിയമ്പം കാവടത്തെ റോഡരികിലാണ് കൊലപാതകം നടന്ന പത്മാലയമെന്ന…

Read More

പാമ്പുകടിയേറ്റ ആദിവാസി ബാലനെ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റി

വനത്തില്‍ വച്ച് പാമ്പുകടിയേറ്റ് ഡി എം വിംസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പുൽപ്പള്ളി മരക്കടവ് കോളനിയിലെ ബിജു – തങ്കമ്മ ദമ്പതിമാരുടെ മകൻ അജിത് (13) നെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റിയതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ജൂൺ 2ന് വനത്തിൽ വച്ച് മൂർഖൻ പാമ്പിന്റെ കടിയേറ്റ അജിത്തിനെ ആദ്യം പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ഡോ. ഫാത്തിമ തസ്‌നീമിന്റെ നേതൃത്വത്തിൽ ഇന്റുബേഷൻ ചെയ്ത് ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് ആന്റിവെനം നൽകി…

Read More