സുൽത്താൻ ബത്തേരിയെ വീണ്ടും ആശങ്കയിലാക്കി വീണ്ടും കൊവിഡ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞദിവസം ഒരു ഡിവിഷനില്‍ മാത്രം 36 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗ വ്യാപനം തടയുന്നതിനായി നഗരസഭയിലെ കിടങ്ങില്‍ ഡിവിഷന്‍ പൂര്‍ണ്ണമായും, മന്തണ്ടിക്കുന്ന് ഡിവിഷന്‍ ഭാഗികമായും അടച്ചു.കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നഗരസഭയും ആരോഗ്യവകുപ്പും ഊര്‍ജ്ജിതമാക്കി. ഇനിയും രോഗികളുടെ എണ്ണം വർധിച്ചാൽ വീണ്ടും അടച്ചിടലിലേക്ക് കടക്കുമോ എന്ന ആശങ്കയിലാണ് നഗരം.