ആറ് വർഷമായി രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി മാറ്റിയ കേന്ദ്ര സർക്കാർ ഈ ഭയാനകമായ കാല ഘട്ടത്തിലെങ്കിലും കൊള്ളയടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി
സു. ബത്തേരി യൂണിറ്റ് കമ്മറ്റിയുടെ നേത്രത്വത്തിൽ കക്കോടൻ പെട്രോൾ പമ്പിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണാ സമരം വ്യാപാരി വ്യവസായി സമിതി വയനാട് ജില്ലാ സെക്രട്ടറി എ.പി പ്രേഷിന്ത് ഉദ്ഘാടനം ചെയ്തു.
ഈ കോവിഡ്ക്കാലത്ത് ഒന്നര വർഷത്തിനുള്ളിൽ
മൂന്നുറ് ശതമാനം വില പെട്രൊളിനും ഡീസലിനും പാചകവാതകത്തിനും വർദ്ധിപ്പിച്ചത് കൊണ്ടാണ് മറ്റ് എല്ലാ നിത്യോപയോഗ സാധങ്ങൾക്കും വില വർദ്ധിച്ചതെന്നും ഇതിന് ഒരു പരിഹാരം കാണുന്നതിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ് ജനങ്ങളെ വിഡ്ഡികളാക്കാൻ നോക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധ ധർണ്ണാ സമരത്തിൽ
M പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു
പ്രസാദ്കുമാർ A T, രാജൻ T V, ജയശ്രീ PM, സത്യാനന്ദൻ , വി അബ്ദുൽ സലിം അരുൺ കുമാർ എന്നിവർ നേതൃത്ത്വം നൽകി. ഉനൈസ് കല്ലൂർ സ്വാഗതവും
ബഷീർ എം നന്ദിയും പറഞ്ഞു.