വയനാട് ജില്ലയില്‍ 473 പേര്‍ക്ക് കൂടി കോവിഡ്;352 പേര്‍ക്ക് രോഗമുക്തി , ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.44
വയനാട് ജില്ലയില്‍ ഇന്ന് (18.07.21) 473 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 352 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.44 ആണ്. 471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 71241 ആയി. 66301 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4188 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3069 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…
