കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണം; കേരള വ്യാപാരി വ്യവസായി സമിതി
ആറ് വർഷമായി രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി മാറ്റിയ കേന്ദ്ര സർക്കാർ ഈ ഭയാനകമായ കാല ഘട്ടത്തിലെങ്കിലും കൊള്ളയടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി സു. ബത്തേരി യൂണിറ്റ് കമ്മറ്റിയുടെ നേത്രത്വത്തിൽ കക്കോടൻ പെട്രോൾ പമ്പിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണാ സമരം വ്യാപാരി വ്യവസായി സമിതി വയനാട് ജില്ലാ സെക്രട്ടറി എ.പി പ്രേഷിന്ത് ഉദ്ഘാടനം ചെയ്തു. ഈ കോവിഡ്ക്കാലത്ത് ഒന്നര വർഷത്തിനുള്ളിൽ മൂന്നുറ് ശതമാനം വില പെട്രൊളിനും ഡീസലിനും പാചകവാതകത്തിനും വർദ്ധിപ്പിച്ചത് കൊണ്ടാണ്…