വയനാട് ജില്ലയില്‍ 372 പേര്‍ക്ക് കൂടി കോവിഡ്:ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.62

 

 

വയനാട് ജില്ലയില്‍ ഇന്ന് 372 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 235 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.62 ആണ്. 365 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 64954 ആയി. 61596 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2739 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1881 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി 98, വെള്ളമുണ്ട 54, പനമരം 37, തൊണ്ടര്‍നാട്, കല്‍പ്പറ്റ 17 വീതം, മുള്ളന്‍കൊല്ലി 15, നെന്മേനി, മാനന്തവാടി, കണിയാമ്പറ്റ 14 വീതം, ഇടവക 12, തവിഞ്ഞാല്‍ 10, തിരുനെല്ലി 8, മേപ്പാടി, അമ്പലവയല്‍ 7 വീതം, മീനങ്ങാടി 6, വെങ്ങപ്പള്ളി, പൊഴുതന, മൂപ്പൈനാട് 5 വീതം, വൈത്തിരി, തരിയോട്, നൂല്‍പ്പുഴ 4 വീതം, പുല്‍പ്പള്ളി 3, പടിഞ്ഞാറത്തറ 2, പൂതാടി, മുട്ടില്‍, കോട്ടത്തറ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനത്തു നിന്നെത്തിയ 4 തമിഴ്‌നാട് സ്വദേശികള്‍ക്കും, ഉറവിടം അറിയാത്ത 3 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.