ബാഗ്രാം വ്യോമതാവളം അമേരിക്കയ്ക്ക് മടക്കി നൽകണം, ഇല്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും’; അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്
ബാഗ്രാം വ്യോമതാവളം അമേരിക്കയ്ക്ക് അഫ്ഗാനിസ്ഥാൻ മടക്കി നൽകിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ബാഗ്രാം തിരിച്ചുപിടിക്കാൻ ആഗ്രഹിക്കുന്നതായി ബ്രിട്ടൻ സന്ദർശനത്തിനിടെ ട്രംപ് പറഞ്ഞിരുന്നു. 2021ൽ താലിബാൻ ഭരണം ഏറ്റെടുത്തതോടെ ബാഗ്രാം വ്യോമതാവളത്തിൽ നിന്നും അമേരിക്ക പിന്മാറിയിരുന്നു.ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാൻ ബാഗ്രാമിൽ വ്യോമതാവളം നിലനിർത്തേണ്ടത് ആവശ്യമാണെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് ഭീഷണി.കാബൂളിൽ നിന്നും 40 കിലോമീറ്റർ അകലെ ചൈനയുടേയും പാകിസ്ഥാന്റെയും ഇറാന്റെയും അതിരുകളോട് ചേർന്ന് ചൈനയുടെ ആണവ കേന്ദ്രങ്ങൾക്ക് സമീപമാണ്…
