Headlines

ഓപ്പറേഷൻ ഷൈലോക്; പുനലൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പൊലീസ് റെയ്ഡ്; 25 ലക്ഷം രൂപയും വിദേശമദ്യവും പിടിച്ചെടുത്തു

പുനലൂരിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന ഇമ്മാനുവൽ ഫിനാൻസ് എന്ന സ്ഥാപനത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 25 ലക്ഷം രൂപയും ആറ് ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു. വിവിധ പൊലീസ് സ്റ്റേഷനുകളിൽ സ്ഥാപനത്തിനെതിരെ വ്യാപകമായ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ‘ഓപ്പറേഷൻ ഷൈലോക്’ എന്ന പേരിൽ പൊലീസ് റെയ്ഡ് നടത്തിയത്. പുനലൂർ, കൊട്ടാരക്കര, കുന്നിക്കോട് പോലീസ് സ്റ്റേഷനുകളിൽ ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. റെയ്ഡിന്റെ ഭാഗമായി സ്ഥാപനത്തിന്റെ ഉടമയായ പി.കെ. സജുവിനെ ചോദ്യം ചെയ്യുകയും പിടിച്ചെടുത്ത പണത്തിന്റെ രേഖകൾ ഹാജരാക്കാൻ…

Read More

‘സമാധാന നൊബേൽ നൽകണം’; ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ആവർത്തിച്ച് ട്രംപ്

ഇന്ത്യ -പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. വ്യാപാര സമ്മർദത്തിലൂടെ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് സമാധാനത്തിനുള്ള നോബേലിന് അർഹതയുണ്ട്. ആണവ രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം തുടരുകയാണെങ്കിൽ വ്യപാരം തുടരില്ലെന്ന് പറഞ്ഞു. പിന്നാലെയാണ് യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. ലോകവേദിയിൽ മറ്റുള്ളവർ ബഹുമാനിക്കുന്ന തലത്തിലുള്ള പ്രവർത്തനങ്ങളാണ് അമേരിക്ക ഇപ്പോൾ നടത്തുന്നതെന്നും ട്രംപ് പറഞ്ഞു. റഷ്യയും യുക്രൈനും തമ്മിലെ യുദ്ധവും അവസാനിപ്പിക്കുകയാണെങ്കിൽ തനിക്ക് നോബേൽ നൽകുമെന്ന് അറിയിച്ചതായും ട്രംപ് വ്യക്തമാക്കി….

Read More

കാസർഗോഡ് എക്സൈസിൽ ജീവനക്കാർ കുറവ്; ആധുനിക സംവിധാനങ്ങൾ ഇല്ലാത്തത് ലഹരിക്കേസിൽ ഉൾപ്പെടെ തിരിച്ചടിയാകുന്നു

സംസ്ഥാനത്ത് ലഹരിമരുന്ന് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ എക്സൈസ് വകുപ്പ് കടുത്ത പ്രതിസന്ധി നേരിടുകയാണ്. മതിയായ ജീവനക്കാരുടെ കുറവാണ് ഈ പ്രതിസന്ധിയുടെ പ്രധാന കാരണം. ഇത് ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. പട്രോളിംഗ് ഡ്യൂട്ടിക്ക് പോലും ആളില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. കൂടാതെ അതിർത്തിയിലെ ലഹരി കടത്ത് തടയാൻ രൂപീകരിച്ച കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് (KEMU) വന്നതോടെ ജീവനക്കാർക്ക് ജോലിഭാരം വർധിച്ചു. നിലവിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ ആദൂർ, പെർള ചെക്ക് പോസ്റ്റുകളിലേക്ക്…

Read More

തിരുമല അനിൽ ആത്മഹത്യ ചെയ്‌തത് ബിജെപി നേതാക്കൾ കടമെടുത്ത് ചതിച്ചത് കൊണ്ട്; പാർട്ടിയെയും പൊലീസിനെയും പഴിചാരി രക്ഷപ്പെടുന്നു, CPIM

തിരുവനന്തപുരത്തെ തിരുമല കൗൺസിലർ കെ അനിൽകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഐഎം,ബിജെപി വാക് പോര്. ആത്മഹത്യ ചെയ്ത അനിൽകുമാറിനെ സിപിഐഎമ്മും പൊലീസും വേട്ടയാടി എന്നാണ് ബിജെപി ആരോപിക്കുന്നത്. അനിൽകുമാർ പ്രസിഡന്റ് ആയ ബാങ്കിൽ നിന്ന് ബിജെപി നേതാക്കൾ കടമെടുത്ത് ചതിച്ചതിന്റെ പേരിലാണ് ആത്മഹത്യയെന്നാണ് സിപിഐഎം വാദം. തിരുവനന്തപുരം നഗരസഭ കൗൺസിലർ അനിൽകുമാർ ആത്മഹത്യ ചെയ്യാൻ കാരണം സിപിഐഎമ്മും പൊലീസും നടത്തിയ മാനസിക പീഡനം എന്നാണ് ബിജെപി ആരോപണം. അനിൽകുമാർ പ്രസിഡന്റായ ജില്ലാ ഫാം ടൂർ സഹകരണ ബാങ്കിൽ…

Read More

ഇസ്രയേലിനെതിരെ യുദ്ധഭീഷണിയുമായി ഈജിപ്ത്; ഗസ അതിർത്തിയിൽ സൈനികരെ വിന്യസിച്ചു

ഗസ അതിർത്തിയിൽ സൈനികരെ വിന്യസിച്ച് ഇസ്രയേലിനെതിരെ യുദ്ധഭീഷണിയുമായി ഈജിപ്ത്. സീനായ് ഉപദ്വീപിലെ സൈനികവിന്യാസത്തിനെതിരെ ഈജിപ്തിൽ സമ്മർദ്ദം ചെലുത്തണമെന്ന് അമേരിക്കയോട് ഇസ്രയേൽ ആവശ്യപ്പെട്ടു. ഗസയിലെ ഇസ്രയേൽ ആക്രമണം അതിരൂക്ഷമായി തുടരുന്നതിനിടെ, പത്ത് രാജ്യങ്ങൾ പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിച്ച് നാളെ ഔദ്യോഗികപ്രഖ്യാപനം നടത്തും. വടക്കൻ ഗസയിൽ നിന്ന് തെക്കൻ ഗസയിലേക്ക് നാലര ലക്ഷം പേർ ഇതിനകം പലായനം ചെയ്തെന്നാണ് വിവരം. പലായനം ചെയ്യുന്നവരെ കൊലപ്പെടുത്താൻ ഡ്രോൺ ആക്രമണത്തിലൂടെ ഇസ്രയേൽ ശ്രമിക്കുവെന്ന് റിപ്പോർട്ടുകളുണ്ട്. ഗസ്സയിൽ നിന്നുള്ള നിർബന്ധിത പലായനം തുടരുന്ന പശ്ചാത്തലത്തിൽ…

Read More

‘എയിംസ് ആലപ്പുഴയിൽ തന്നെ വരും’; കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

എയിംസ് ആലപ്പുഴയിൽ തന്നെയെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയ ഉദ്ദേശത്തോടെ ആലപ്പുഴയിൽ പദ്ധതി നടപ്പാക്കി ഇല്ലെങ്കിൽ തൃശ്ശൂരിൽ എയിംസ് സ്ഥാപിക്കും. ഇടുക്കിയിൽ 350 ഏക്കർ സ്ഥലം ലഭ്യമാക്കിയാൽ രാജ്യത്തെ തന്നെ വലിയ പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. വികസന വിഷയങ്ങൾ ചർച്ചയാകുന്ന കലുങ്ക് സൗഹൃദ സംവാദ വേദിയിലായിരുന്നു കേന്ദ്രമന്ത്രിയുടെ എയിംസ് വിഷയത്തിൽ ആവർത്തിച്ചുള്ള നിലപാട് വ്യക്തമാക്കൽ. 2016 മുതൽ കേരളത്തിന് എയിംസ് വേണമെന്ന് സഭയിലടക്കം പലതവണ ആവശ്യപ്പെട്ടതാണ്. കേരളത്തിൽ എയിംസ് വരുമെന്ന് കേന്ദ്രമന്ത്രി തന്നെ…

Read More

മലപ്പുറത്ത് നടുറോഡിൽ സ്വകാര്യ ബസ്സുകൾ തമ്മിലുള്ള പക; ഡ്രൈവർക്കെതിരെ കേസ്

സ്വകാര്യ ബസ്സിലെ ജീവനക്കാർ തമ്മിലുള്ള പകയിൽ ഒരു ബസ് മറ്റൊരു ബസ്സിനെ ബോധപൂർവ്വം ഇടിച്ചു. ബസ്സിലെ യാത്രക്കാരിയ്ക്ക് ഗുരുതര പരുക്കേറ്റു. മലപ്പുറം തിരുവാലിയിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. നരഹത്യാശ്രമത്തിന് കേസെടുത്ത് ഡ്രൈവർ ഫൈസലിനെ എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരുടെ ജീവൻവെച്ച് പന്താടലാണ് മലപ്പുറം തിരുവാലിയിൽ സ്വകാര്യ ബസ്സ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. മാൻ കോ ബ്രദേഴ്സ് എന്ന ബസ്സും വണ്ടൂർ റൂട്ടിൽ സമാന സമയത്ത് ഓടുന്ന മറ്റൊരു സ്വകാര്യ ബസ്സും തമ്മിൽ സമയത്തെ ചൊല്ലി…

Read More

ജിഎസ്‍ടി ഇളവിന്‍റെ നേട്ടം ഉപഭോക്താക്കൾക്ക് ലഭിക്കുക 22ന് ശേഷം, വിപണിയിൽ നേരിട്ട് ഇടപെടില്ല; ജിഎസ്‍ടി ചീഫ് കമ്മീഷണർ

കൊച്ചി: ജിഎസ്‍ടി നിരക്കുകളിൽ വന്ന കുറവിന്‍റെ നേട്ടം സെപ്റ്റംബർ 22ന് ശേഷം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സെൻട്രൽ ജിഎസ്‍ടി ചീഫ് കമ്മീഷണർ എസ് കെ റഹ്മാൻ ഏഷ്യാനെറ്റ് ന്യൂസിനോട്. കേന്ദ്ര ജിഎസ്‍ടിയിലെയും കേരള ജിഎസ്‍ടിയിലെയും ഉദ്യോഗസ്ഥർ ഇക്കാര്യം ഉറപ്പാക്കാനായി ഉണ്ടാകും. എന്നാൽ ഇക്കാര്യത്തിനായി വിപണിയിൽ നേരിട്ട് ഇടപെടില്ലെന്നും സെൻട്രൽ ജിഎസ്ടി കമ്മീഷണർ വ്യക്തമാക്കി. ജിഎസ്‍ടി നിരക്കുകളിൽ വന്ന കുറവിന്‍റെ നേട്ടം സെപ്റ്റംബർ 22ന് ശേഷം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. നികുതി ദായകരെ വിശ്വാസത്തിൽ എടുത്താണ് പുതിയ മാറ്റങ്ങൾ…

Read More

കേസ് റദ്ദാക്കണം; 200 കോടി തട്ടിപ്പ് കേസിൽ ജാക്വലിൻ ഫെർണാണ്ടസ് സുപ്രിം കോടതിയിൽ

സുകേഷ് ചന്ദ്രശേഖർ സൂത്രധാരനായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ് സുപ്രീം കോടതയിൽ അപ്പീൽ നൽകി. 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് നടി സുപ്രിം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. കേസ് റദ്ദാക്കാനാകില്ലെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് ജാക്വലിൻ ഫെർണാണ്ടസ് സുപ്രിം കോടതിയെ സമീപിച്ചത്. കേസിൽ 2022 ൽ പട്യാല കോടതിയിൽ നിന്ന് ജാമ്യം നേടിയ ജാക്വലിൻ ഫെർണാണ്ടസ് വർഷങ്ങളായി നിയമ പോരാട്ടത്തിലാണ്. കേസിലെ ഒന്നാം…

Read More

വിമർശനങ്ങളെ തോളിലേറ്റി നടക്കാറില്ല, നല്ല സിനിമകൾ ചെയ്യണം’; മോഹൻലാൽ

48 വർഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പുരസ്കാരമാണ് ലഭിച്ചതെന്ന് നടൻ മോഹൻലാൽ. പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ജൂറിക്കും സർക്കാരിനും നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പുരസ്കാര വിവരം പറയാൻ വിളിച്ചപ്പോൾ ആദ്യം വിശ്വസിക്കാനായില്ല. സ്വപ്നത്തിൽ പോലും നടക്കാത്ത കാര്യങ്ങളാണ് നടന്നതെന്നും അദ്ദേഹം മാധ്യങ്ങളോട് പറഞ്ഞു. “നല്ല സിനിമകൾ ചെയ്യണം. നല്ല ആളുകളുമായി സഹകരിക്കണം. ലഭിക്കുന്ന അവസരങ്ങളെ മികച്ചതാക്കും. വിമർശനങ്ങളെ താൻ തോളിലേറ്റി നടക്കാറില്ല. സിനിമയ്ക്കു ഇപ്പോൾ പരിമിതികൾ ഇല്ല. സിനിമ…

Read More