‘ഇന്ന് മാഷ്, നാളെ ഹെഡ്മാഷ്, മറ്റന്നാൾ പ്യൂൺ; റീലന്മാരുടെ യുഗം കോൺഗ്രസിലും ലീഗിലും അവസാനിക്കുന്നു’; കെ ടി ജലീൽ
ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ കോൺഗ്രസിൽ നിന്നും പുറത്താക്കിയിരുന്നു. പിന്നാലെ രാഹുൽ മാങ്കൂട്ടത്തിനും ഷാഫി പറമ്പിലിനും പി കെ ഫിറോസിനും നേരെ പരിഹാസവുമായി കെ ടി ജലീൽ എംഎൽഎ രംഗത്തെത്തി. ഇന്നു മാഷ്, നാളെ ഹെഡ്മാഷ്, മറ്റന്നാൾ പ്യൂൺ. റീലൻമാരുടെ യുഗം കോൺഗ്രസിലും ലീഗിലും അവസാനിക്കുന്നു എന്നായിരുന്നു കെ ടി ജലീലിന്റെ ഫോട്ടോ പങ്കുവച്ചുള്ള കുറിപ്പ്….
