കൊടകര കുഴൽപ്പണക്കേസ്; ട്രയൽ കോടതി മാറ്റാൻ ഇ ഡി നീക്കം
ബിജെപിയെ വെട്ടിലാക്കിയ കൊടകര കുഴൽപ്പണക്കേസിൻ്റെ ട്രയൽ കോടതി മാറ്റാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം. ഇരിങ്ങാലക്കുട സെഷൻസ് കോടതിയിൽ കേരള പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് എറണാകുളത്തെ ഇഡിയുടെ കോടതിയിലേക്ക് മാറ്റാനാണ് നീക്കം.കേസിന്റെ വിചാരണ ഇ ഡി കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട സെഷൻസ് കോടതിയിൽ ഇ ഡി ഹർജി സമർപ്പിച്ചു. വിഷയത്തിൽ ഇ ഡി കേസിനൊപ്പം നിലവിൽ ഇരിങ്ങാലക്കുട കോടതി പരിഗണിക്കുന്ന കേസ് കൂടി പരിഗണിക്കാം എന്നതാണ് ആവശ്യം. ബിജെപി നേതാക്കളെയടക്കം വിചാരണ നടത്തുന്നത് ഒഴിവാക്കാനാണ് ഇ…
