ശബരിമല സ്വർണക്കൊള്ള; ജാമ്യം തേടി എൻ വാസു ഹൈക്കോടതിയിൽ
ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി ദേവസ്വം മുൻ കമ്മീഷണറും പ്രസിഡൻ്റുമായ എൻ.വാസു ഹൈക്കോടതിയിൽ. സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന് വാസു ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറഞ്ഞു. ജാമ്യാപേക്ഷ നേരത്തെ കൊല്ലം വിജിലൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ എൻ വാസു സമീപിച്ചത്. ശബരിമല സ്വർണക്കൊള്ളയുടെ അന്വേഷണം ഉന്നതരിലേക്ക് വ്യാപ്പിപ്പിക്കണമെന്നാണ് ഹൈക്കോടതി നിർദേശം. കേസിൽ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ എന്നിവരുടെ…
