Headlines

രാഹുൽ മാങ്കൂട്ടത്തിൽ വിഷയം; ‘ഇപ്പോൾ പാർട്ടിയ്ക്ക് പുറത്ത്, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ’; കെ സി വേണുഗോപാൽ

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കോൺ​ഗ്രസിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമപരമായി പോകാൻ ഒരു വ്യക്തിക്ക് അവകാശമുണ്ട്. രാഹുൽ ഇപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ലൈംഗിക പീഡന -ഭ്രൂണഹത്യാകേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. രാഹുലിന്റെ അറസ്റ്റ് തടഞ്ഞ നടപടിയിൽ പ്രതികരണങ്ങൾ വേണ്ടെന്ന‍ാണ് കെ.പി.സി.സി തീരുമാനം. രാഹുൽ വിഷയത്തിൽ ഇനി ഇടപെടലുകൾ വേണ്ടെന്നും അറസ്റ്റ്…

Read More

രാഹുലിന്റെ അറസ്റ്റ് തടഞ്ഞ നടപടി; സമൂഹമാധ്യമങ്ങളിൽ അമിതാഹ്ളാദം നടത്തരുതെന്ന് KPCC നിർദ്ദേശം

രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിയിൽ പ്രതികരണങ്ങൾ വേണ്ടെന്ന് കെ.പി.സി.സി. രാഹുൽ വിഷയത്തിൽ ഇനി ഇടപെടലുകൾ വേണ്ട. അറസ്റ്റ് ചെയ്താലും അറസ്റ്റ് തടഞ്ഞാലും പാർട്ടിയെ ബാധിക്കുന്ന വിഷയമല്ലെന്നും നിർദേശം. സമൂഹമാധ്യമങ്ങളിൽ അമിതാഹ്ളാദം നടത്തരുതെന്നും കെപിസിസി നിർദ്ദേശം നൽകി. ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് തടഞ്ഞത്. ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ മൊബൈൽ ഫോൺ ഓണാക്കി രാഹുൽ മാങ്കൂട്ടത്തിൽ. എന്നാൽ രാഹുൽ മാങ്കൂട്ടം ഒളിവിൽ…

Read More

ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു; ഇന്നത്തെ സ്വര്‍ണവില

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒറ്റയടിക്ക് പവന് 400 രൂപയാണ് കുറഞ്ഞത്. 95,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 11,930 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. പുതിയ റെക്കോര്‍ഡ് കുറിക്കുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന ട്രെന്‍ഡാണ് വിപണിയില്‍ കാണുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത്…

Read More

ഒളിവിൽ തുടരാൻ രാഹുൽ മാങ്കൂട്ടത്തിൽ; ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ ഫോൺ ഓണാക്കി

ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് തടഞ്ഞത്. ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ മൊബൈൽ ഫോൺ ഓണാക്കി രാഹുൽ മാങ്കൂട്ടത്തിൽ. എന്നാൽ രാഹുൽ മാങ്കൂട്ടം ഒളിവിൽ തുടർന്നേക്കും. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിക്കുന്നത് വരെ കേരളത്തിലേക്ക് മടങ്ങി എത്തില്ല. എത്തിയാൽ രണ്ടാമത്തെ കേസിൽ അറസ്റ്റിന് സാധ്യത എന്നും വിലയിരുത്തൽ. രണ്ടാം കേസിലും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സെഷൻസ് കോടതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ അപേക്ഷ നൽകി….

Read More

‘ബിജെപി ഹിന്ദുക്കളുടെ ശത്രുക്കൾ’; തിരുപ്പറങ്കുണ്ട്രം കാർത്തിക ദീപം വിവാദത്തിൽ ഡിഎംകെ

തമിഴ്നാട് മധുര തിരുപ്പറങ്കുണ്ട്രം കാർത്തിക ദീപ വിവാദത്തിൽ ബിജെപിയ്ക്കെതിരെ ഡിഎംകെ. ബിജെപി ഹിന്ദുക്കളുടെ ശത്രുക്കളെന്ന് ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവൻ പറഞ്ഞു. തിരുപ്പറങ്കുണ്ട്രത്ത് കലാപത്തിന് ബിജെപി ശ്രമിച്ചു. സർക്കാർ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിച്ചതെന്നും ടി കെ എസ് ഇളങ്കോവൻ പറഞ്ഞു. അതേസമയം കാർത്തിക ദീപം വിവാദത്തിൽ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നത് മാറ്റി. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. സർക്കാർ സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഈ നടപടി. കാർത്തിക…

Read More

കൊച്ചിയിലും രക്ഷയില്ല; വായു മലിനീകരണം രൂക്ഷം, ജാഗ്രത പാലിക്കണം

കൊച്ചിയിലും വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക ഇന്ന് രാവിലെ 160 രേഖപ്പെടുത്തി. ജാഗ്രത വേണമെന്ന് വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.എയർ ക്വാളിറ്റി മിഷൻ പോലും കൊച്ചിയിൽ പ്രവർത്തിക്കുന്നില്ലെന്ന് കാലാവസ്ഥ വിദഗ്ധൻ രാജഗോപാൽ കമ്മത്ത് പറഞ്ഞു. കൊച്ചിയിലെ വായു ഗുണനിലവാരം കുറഞ്ഞുവരുന്നതാണ് പുതിയ പ്രതിഭാസത്തിന് കാരണമായി വിദഗ്‌ദ്ധർ ചൂണ്ടികാണിക്കുന്നത്. ചെന്നൈയിൽ ഉണ്ടായ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും താപനില കുറഞ്ഞിട്ടുണ്ട്. കൊച്ചിയിൽ മഞ്ഞിനൊപ്പം അന്തരീക്ഷ മലിനീകരണം കൂടിച്ചേർണത്തോടെ നഗരം പുകമഞ്ഞിൽ മൂടിയിരിക്കുകയാണ്. കൊച്ചിയിലെ വ്യവസായ മേഖലകളിൽ…

Read More

അനധികൃത സ്വത്ത് സമ്പാദനം; നേരിട്ട് ഹാജരാകണം; പിവി അൻവറിന് ഇഡി നോട്ടീസ്

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പിവി അൻവറിന് ഇഡി നോട്ടീസ്. കൊച്ചി ആസ്ഥാനത്ത് നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം. പി വി അൻവർ ബിനാമി ഇടപാട് നടത്തി എന്ന് ഇഡി കണ്ടെത്തൽ. നേരത്തെ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് നോട്ടീസ് നൽകിയിരിക്കുന്നത്. പിഎംഎൽഎ വകുപ്പ് പ്രകാരമാണ് നടപടി. പിവി അൻവർ‌ കള്ളപ്പണം വെളുപ്പിക്കൽ നടത്തി എന്നും ഇഡി കണ്ടെത്തി. 2016ൽ 14.38 കോടി ആയിരുന്ന പി വി അൻവറിന്റെ…

Read More

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിമാരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രിമാരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഉന്നതരിലേക്ക് അന്വേഷണം നീങ്ങണമെന്ന ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് എസ് ഐ ടിയുടെ നീക്കം. ദേവസ്വം വകുപ്പിലേക്ക് ഉണ്ണികൃഷ്ണൻ പോറ്റി അപേക്ഷ നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം നടത്തും. ഇതിനായി ദേവസ്വം വകുപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡും കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം.തന്ത്രിമാരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുമുണ്ട്. ഇതിനിടെ ഒരാഴ്ചയ്ക്കുള്ളിൽ വരുന്ന സന്നിധാനത്തെ ഉരുപ്പടികളുടെ ശാസ്ത്രീയ പരിശോധനാ ഫലവും നിർണായകമാണ്. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ…

Read More

ഇൻഡിഗോ പ്രതിസന്ധി: പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

രാജ്യത്ത് ഇൻഡിഗോ വിമാന പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ഇന്നും നാളെയും 6 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും. പ്രധാന ദീർഘദൂര റൂട്ടുകളിൽ ആണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക എന്ന് സെൻട്രൽ റയിൽവേ അറിയിച്ചിട്ടുണ്ട്. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകൾ വിന്യസിച്ചു. വിമാന പ്രതിസന്ധിയ്ക്ക് പരിഹാരമാകാത്തതിനെ തുടർന്ന് ഇന്നും രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്കുള്ള നിരവധി സർവീസുകൾ മുടങ്ങിയേക്കും. ആയിരത്തോളം സർവീസുകൾ ഇന്നും മുടങ്ങും എന്ന് ഇൻഡിഗോ അറിയിച്ചിരുന്നു. ഡൽഹി, ചെന്നൈ,…

Read More

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്രപതി ഭവനിൽ ഇന്നലെ രാത്രി ഒരുക്കിയ ചടങ്ങിൽ ആണ് ശശി തരൂർ പങ്കെടുത്തത്. വിരുന്നിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചിരുന്നില്ല. ഇത് പ്രോട്ടോകോൾ ലംഘനമാണെന്ന് കോൺഗ്രസ് വിമർശിച്ചു. പ്രതിപക്ഷത്തെ നേതാക്കളെ എന്തുകൊണ്ടാണ് വിളിക്കാതിരുന്നത് എന്ന് അറിയില്ലെന്നും പരിപാടിയിൽ പങ്കെടുത്തവർ ഇതിന് മറുപടി പറയണമെന്നും കോൺഗ്രസ് വാക്താവ് പവൻ ഖേര പറഞ്ഞു. തന്നെ വിളിച്ചിരുന്നേൾ പോകില്ലായിരുന്നു…

Read More