Headlines

രാഹുൽ ഈശ്വറിന് ജാമ്യമില്ല; സെൻട്രൽ ജയിലിൽ തുടരും

രാഹുൽ ഈശ്വറിന് ജാമ്യമില്ല. തിരുവനന്തപുരം തിരു. JFM കോടതി 4 ജാമ്യപേക്ഷ തള്ളി. അതിജീവിതകൾക്കെതിരെ ഇട്ട പോസ്റ്റുകൾ ഡിലീറ്റ് ചെയ്‌തെന്ന് രാഹുൽ കോടതിയെ ബോധ്യപ്പെടുത്തി. ക്ലൗഡിൽ നിന്ന് പിൻവലിക്കാമെന്നും രാഹുൽ കോടതിയിൽ അറിയിച്ചു. നിരാഹാരമിരുന്നതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയായതിനാൽ 10 ന് കസ്റ്റഡി വേണം. ഫോണും ലാപ്ടോപ്പിന്റെ പാസ് വേർഡും നൽകിയില്ല. ഫോൺ വീണ്ടെടുക്കുന്നതിനിടക്കം കസ്റ്റഡി വേണമെന്നും ആവശ്യമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. അന്വേഷണത്തോട് രാഹുൽ സഹകരിക്കുന്നില്ല എന്ന പ്രോസിക്യൂഷന്റെ വാദം കോടതി…

Read More

കടുവാ സെന്‍സസിനു പോയ വനംവകുപ്പ് ജീവനക്കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

അട്ടപ്പാടി വനത്തില്‍ കടുവ സെന്‍സസിനു പോയ സംഘത്തിലെ വനം വകുപ്പ് ജീവനക്കാരന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. കാട്ടാനയെ കണ്ടപ്പോള്‍ കാളിമുത്തുവും സംഘവും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കാളിമുത്തു അക്രമത്തിനിരയായി. രാവിലേ ഏഴോടെയാണ് കാളിമുത്തു, അച്യുതന്‍, കണ്ണന്‍ എന്നിവര്‍ മുള്ളി വനത്തിലെ ബ്ലോക്ക് 12ല്‍ കടുവ കണക്കെടുപ്പിനു പോയത്. തിരികെ വരുന്നതിനിടെ കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടു. ആനയെ കണ്ടതോടെ പരിഭ്രാന്തരായ മൂവരും ചിതറി ഓടിയെങ്കിലും കാളിമുത്തുവിനെ ആന ആക്രമിച്ചു. അച്യുതന്‍ രക്ഷപ്പെട്ടത്…

Read More

അരിഷ്ടം കുടിച്ചതിന്റെ പണം ചോദിച്ചു; കൊല്ലത്ത് വയോധികനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

അരിഷ്ടം കുടിച്ചതിന്റെ പണം ചോദിച്ചതിന് തലയ്ക്കടിച്ചു കൊലപ്പെടുത്തി. കൊല്ലം കടയ്ക്കലിലാണ് അരിഷ്ടക്കടയിലെ ജീവനക്കാരനെ കൊലപ്പെടുത്തിയത്. കടയ്ക്കൽ മണലുവട്ടം സ്വദേശി 70 കാരനായ സത്യബാബുവാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 20 ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സത്യബാബു ഇന്നാണ് മരിച്ചത്. കടയ്ക്കൽ തുടയന്നൂർ സ്വദേശിയായ സിനു അറസ്റ്റിലായി.

Read More

ഇന്‍ഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി, പിഴ ചുമത്താൻ ആലോചന

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി. പ്രശ്നം വ്യോമയാന മന്ത്രാലയം പ്രധാനമന്ത്രി മോദിയെ ധരിപ്പിച്ചു. ക്യാൻസലേഷൻ റീഫണ്ട്‌ നേരിട്ട് അക്കൗണ്ടുകളിൽ എത്തുമെന്ന് ഇൻഡിഗോ അറിയിച്ചു. ഇൻഡിഗോ അധികൃതരെ വ്യോമയാന മന്ത്രാലയം വിളിപ്പിച്ചു. 6 മണിക്ക് ഹാജരാകാനാണ് നിർദേശം. ഇൻഡിഗോക്ക് പിഴ ചുമത്താനും ആലോചന. പുതിയ വിമാന നിരക്കുകൾ വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചു. 500 കിലോമീറ്റർ പരിധിക്ക് ഈടാക്കാൻ ആക്കുന്നത് പരമാവധി 7500 രൂപ. 500-1000കിലോമീറ്റർ ദൂരത്തിനു പരമാവധി 12000 രൂപ. 1000- 1500 കിലോമീറ്റർ വരെ പരമാവധി 15000…

Read More

യൂ ടേൺ അടിച്ച് രാഹുൽ ഈശ്വർ, അപ്‌ലോഡ് ചെയ്ത വിഡിയോ പിൻവലിക്കാം, താൻ തെറ്റ് ചെയ്‌തിട്ടില്ലെന്ന് കോടതിയിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ പെൺകുട്ടിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയ കേസിൽ രാഹുൽ ഈശ്വർ നൽകിയ ജാമ്യ ഹർജിയിൽ വാദം തുടങ്ങി. തെറ്റ് ചെയ്തിട്ടില്ലെന്ന് രാഹുൽ ഈശ്വർ കോടതിയിൽ പറഞ്ഞു. അപ്‌ലോഡ് ചെയ്ത പോസ്റ്റ് പിൻവലിക്കാമെന്നും രാഹുൽ ഈശ്വർ കോടതിയെ അറിയിച്ചു. ജാമ്യ അപേക്ഷയെ ശക്തമായി എതിർത്ത് പ്രോസിക്യൂഷൻ രംഗത്തെത്തി. കോടതികളെയും നിയമത്തെയും വെല്ലു വിളിക്കുന്ന പ്രവണതയാണ് പ്രതിക്ക്. രാഹുൽ ഈശ്വറിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. പ്രതി ഒരു തരത്തിലും സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം…

Read More

‘യാത്രക്കാർക്ക് രണ്ട് ദിവസത്തിനുള്ളിൽ ടിക്കറ്റ് നിരക്ക് തിരികെ നൽകണം’; ഇൻഡിഗോക്ക് മുന്നറിയിപ്പുമായി വ്യോമയാന മന്ത്രാലയം

രാജ്യവാപകമായി സർവീസ് റദ്ദാക്കുന്നതിനിടെ , ഇൻഡിഗോയ്ക്ക് മുന്നറിയിപ്പുമായി വ്യോമയാന മന്ത്രാലയം. യാത്രക്കാർക്ക് രണ്ട് ദിവസത്തിനുള്ളിൽ ടിക്കറ്റ് നിരക്ക് തിരികെ നൽകണം. പണം തിരികെ നൽകാൻ വൈകിയാൽ കർശന നടപടിയെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതിനിടെ വിമാന നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം. ചില വിമാനക്കമ്പനികൾ അസാധാരണമായ രീതിയിൽ ഉയർന്ന നിരക്ക് ഈടാക്കുന്നത് ഗൗരവതരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്നും വ്യോമയാന മന്ത്രാലയം നിർദേശം നൽകി. സ്ഥിതി നിയന്ത്രണത്തിൽ വരുന്നതുവരെ നിർദേശം…

Read More

‘2029ൽ താമര ചിഹ്നത്തിൽ ജയിക്കുന്ന ആൾ കേരളത്തിന്റെ മുഖ്യമന്ത്രി ആകും’; പി സി ജോർജ്

2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രി ആകുമെന്ന് ബിജെപി നേതാവ് പിസി ജോർജ്. പൂഞ്ഞാർ പാലാ ഉൾപെടെ 40 മണ്ഡലങ്ങളിൽ ബിജെപി ജയിക്കും. പൂഞ്ഞാർ കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളുടെ ചുമതല എനിക്ക് തന്നു. വൈദികൻ അല്ല അച്ഛൻ ആയാലും തെറ്റ് പറഞ്ഞാൽ പറയും. മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപി ആകും. കേരള കോൺഗ്രസ്‌ പിരിച്ചു വിടണം. ക്രിസ്ത്യാനിക്ക് എന്ത് കിട്ടി എന്ന് അവർ പറയട്ടെ. കെഎം മാണിയും പിജെ ജോസഫും എല്ലാം അതീവ…

Read More

‘ബ്രിട്ടാസ് പാലം ആകുന്നതിന് മുൻപ് നിതിൻ ഗഡ്കരി പാലം ആയി, അമിത് ഷാ എവിടെ ഒപ്പിടാൻ പറഞ്ഞാലും മുഖ്യമന്ത്രി ഒപ്പിടും’: വി ഡി സതീശൻ

ഈ തെരഞ്ഞെടുപ്പിൽ ഉജ്വലമായ തിരിച്ചു വരവ് ഉണ്ടാകും, UDF മുൻപെങ്ങും ഇല്ലാത്ത വിധം മുന്നൊരുക്കം ഇത്തവണ നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശബരിമല ഏറ്റവും പ്രധാനപ്പെട്ട വിഷയമായി അന്തരീക്ഷത്തിൽ നിൽക്കുന്നു. മുഖ്യന്ത്രിയുടെ വിശ്വസ്തർ ആണ് ജയിലിൽ ആയത്. നടപടി എടുക്കാൻ പോലും ഭയമാണ്. അവർ പുതിയ നേതാക്കളുടെ പേര് പറയുമോ എന്നാണ് പേടി. എസ്ഐടിക് മേൽ സമ്മർദമുണ്ട്. അല്ലെങ്കിൽ മുൻ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്യേണ്ട സമയം കഴിഞ്ഞു. ജോൺ ബ്രിട്ടാസ് പാലം ആകുന്നതിന്…

Read More

വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം, വിമാനക്കമ്പനികൾക്ക് നിർദേശം

വിമാന നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം. ചില വിമാനക്കമ്പനികൾ അസാധാരണമായ രീതിയിൽ ഉയർന്ന നിരക്ക് ഈടാക്കുന്നത് ഗൗരവതരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്നും വ്യോമയാന മന്ത്രാലയം നിർദേശം നൽകി. സ്ഥിതി നിയന്ത്രണത്തിൽ വരുന്നതുവരെ നിർദേശം പാലിക്കണം. വിമാനക്കമ്പനികളുടെ യാത്രാ നിരക്കുകൾ നിരീക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചു. മുൻനിശ്ചയിച്ച നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്നും നിർദേശം നൽകി. നിർദേശിച്ച മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയാൽ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി. ഇൻഡിഗോയിലെ പ്രതിസന്ധിയെ തുടർന്ന് മറ്റ്…

Read More

ദേശീയപാത ഇടിഞ്ഞ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞ സംഭവം അന്വേഷിക്കാൻ ദേശീയ പാത അതോറിറ്റി. മൂന്ന് അംഗ സംഘം സംഭവം അന്വേഷിക്കും. ഇന്ന് തന്നെ അന്വേഷണം ആരംഭിക്കാൻ കളക്ടർ നിർദേശം നൽകി. കളക്ടർ വിളിച്ചു ചേർത്ത അടിയന്തര യോ​ഗത്തിലാണ് തീരുമാനം. ഡിസംബർ 8 ന് മുൻപ് സർവീസ് റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് നിർമ്മാണ കമ്പിനിയും, ദേശീയ പാത അതോറിറ്റിയും യോഗത്തിൽ ഉറപ്പ് നൽകി. അതേസമയം അപകട കാരണം സംബന്ധിച്ച് നിർമ്മാണ കമ്പിനിയോ, ദേശീയ പാത അതോറിറ്റി യോ വിശദീകരണം നൽകിയില്ല. നിർമ്മാണത്തിലിരുന്ന…

Read More